ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘സ്വാമിത്വം’ (ശ്രീരമണ തിരുവായ്മൊഴി)
ശ്രീഭഗവാന്റെ ദേഹാരോഗ്യം ഈയിടെയായി കുറഞ്ഞുവരികാണ്. ആഹാരം വേണ്ടത്ര കഴിക്കുന്നില്ലെന്നാണ് ഭക്തരുടെ അഭിപ്രായം. ഈ വര്‍ത്തമാനം കേട്ടു ഒരു ബംഗാളി യുവതി ബംഗലൂര്‍കോവക്ക മുറിച്ചു ഉപ്പും മുളകുംചേര്‍ത്ത് ഇന്നലെ ഉച്ചക്ക് കൊണ്ടുവന്നു. “ഭഗവാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. ഇതുമാതിരി പഴങ്ങള്‍ വല്ലതും ഇടനേരത്തില്‍ കഴിച്ചാല്‍ നന്നു എന്നു പ്രാര്‍ഥിച്ചു. ഭഗവാന്‍ ചിരിച്ചുകൊണ്ട്, ആരാണ് ക്ഷീണിച്ചിരിക്കുന്നത്, നിങ്ങളോ ഞാനോ ? എന്നു ചോദിച്ചു. ” ഭഗവാനാണ് എന്നു പറഞ്ഞു ആ അമ്മ. “ശരിതന്നെ; തൂക്കം നോക്കിയാലറിയാം നോക്കിയാല്‍ അറിയാം. വേണമെങ്കില്‍ അതൊക്കെ നിങ്ങള്‍ തിന്നുകൊള്ളുക. ആ ശീലമൊക്കെ നമുക്കെന്തിന് ? ഇന്നു കൊണ്ടുവന്നതിരിക്കട്ടെ, ഇനിക്കൊണ്ടുവരരുത് ” എന്നുപറഞ്ഞുകൊണ്ട് രണ്ടു കഷണം എടുത്തു കഴിച്ചു.
“ഇതാ ആ അമ്മ വളരെ മെലിഞ്ഞിരിക്കുന്നു. അവര്‍ക്ക് ധാരാളം കൊടുത്ത് ബാക്കി നിങ്ങള്‍ ഓഹരി ചെയ്തുകൊള്ളുക എന്നു ഭഗവാന്‍ അരുള്‍ചെയ്തു.
വേറെ ഒരാള്‍ ചോദിച്ചു: ഭഗവാന്‍ ഈയിടെയായി ആഹാരം വളരെ കുറച്ചിരിക്കുന്നുവല്ലോ ? ഇങ്ങിനെയായാല്‍ എങ്ങിനെ ? ”
ഭഗവാന്‍ – “ഓ! ഹോ! ആരു പറഞ്ഞു നിങ്ങളോട് ? എനിക്ക് വേണ്ടത് ഞാന്‍ കഴിക്കുന്നു. അധികം തിന്നു ശരീരം പുഷ്ടിപ്പെടുത്തുന്നതെതിനാണു ? കൂടാതെ ശരീരത്തില്‍ എന്തൊക്കെ രോഗങ്ങള്‍ ഉണ്ട്. ആഹാരം കൂടുതല്‍ കഴിച്ചു ബലം കൂടിയാല്‍ രോഗത്തിനും ബലം കൂടും. ആവശ്യത്തിന്നുമാത്രം ഭക്ഷണം കഴിച്ചാല്‍ രോഗബലം കുറഞ്ഞു പോകും. ”
ഇടയില്‍ വേറൊരാള്‍ – “രസം, മോര് കുടിക്കല്‍ കൂടി നിര്‍ത്തിയിരിക്കുന്നല്ലോ എന്തിനാണത് ? ”
ഭഗവാന്‍- – “എന്തിനാണെന്നോ ? വിളമ്പുന്ന സമയം നടക്കുന്ന ലക്ഷണം കണ്ടാല്‍ നിങ്ങള്‍ക്കു തന്നെ മനസിലാകും. ബക്കറ്റില്‍ വലിയ ‘കയ്യില്‍’ ഇട്ടുകൊണ്ടുവരും. എന്റെ അടുത്തെത്തിയാല്‍ നിറയെ കോരി വിളമ്പും. അടുത്ത ഇലയില്‍ നോക്കിയാല്‍, പകുതി കോരി വിളമ്പി, അതില്‍ പകുതി കയ്യിലില്‍ തന്നെ നിര്‍ത്തും. അതുകാണുന്ന സമയം എന്റെ വയര്‍ നിറഞ്ഞു, മതി എന്നു തോന്നും. അതുകൊണ്ട് എനിക്ക് കുറച്ചു മതി എന്നു വച്ചു. ”
മറ്റൊരു ഭക്തന്‍ – “അതു പോട്ടെ! പഴരസമെങ്കിലും കഴിച്ചുകുടെ ? ”
ഭഗവാന്‍ – “തുടങ്ങി, ഓരോരുത്തരും ഇതേ വര്‍ത്തമാനം. നമ്മുക്കതൊക്കെ എങ്ങിനെ സാധിക്കും ? ”
അയാള്‍ – “ അതെന്താണു ഭഗവാന്‍ ! ഇവിടെ എത്രയോ പഴങ്ങള്‍ വരുന്നല്ലോ ലഭിച്ചതനുഭവിക്കണം എന്നു ഭഗവാന്‍തന്നെ അരുള്‍ ചെയ്യാറുണ്ടല്ലോ ? ”
ഭഗവാന്‍ – “ഓ! ഹോ! അനുഭവിക്കണമെന്നു പറഞ്ഞത് അടുത്തിരിക്കുന്നവര്‍ക്ക് കൊടുക്കാതെ അനുഭവിക്കണമെന്നാണോ അര്‍ത്ഥം ? ”
ഭക്തന്‍ – “ അതിനെന്താണ് ? എത്രയോ പഴങ്ങള്‍ വരുന്നു ? എല്ലാവര്‍ക്കും കൊടുത്തു തന്നെ കഴിക്കാമല്ലോ. അതിനെന്താണ് ? ”
ഭഗവാന്‍ – “ചിരിച്ചുകൊണ്ട്, ശരിതന്നെ, എല്ലാവര്‍ക്കും കൊടുക്കുവാനായി നമുക്കെന്തുണ്ട്, ഇവിടെ ? സ്വാമിക്കു നിവേദ്യം എന്നതുപോലെ, കാണിച്ചു എടുത്തുകൊണ്ടുപോകും കലവറയില്‍ വച്ചുപുട്ടും. അവരു തന്നാല്‍ ഉണ്ട്. ഇല്ലെങ്കില്‍ ഇല്ല. പൂട്ടും താക്കോലും കലവറക്കാരന്റെ സ്വാധീനം. അവരോട് ആരു ചോദിക്കും. ഇതുപോലെ ഓരോന്നിന്നും ഓരോ അധികാരികള്‍ ഉണ്ട്. നമുക്ക് പ്രവര്‍ത്തിയും ഇല്ല. സ്വാതന്ത്ര്യവും ഇല്ല. പക്ഷെ ഒന്നുണ്ട്. ക്ഷേത്രത്തിലുള്ള ദൈവത്തിനേക്കാള്‍ ഭേദം. ചിലവായത് കഴിച്ചു ബാക്കിയുള്ളതില്‍നിന്നു പത്തുപേര്‍ക്കു വിളമ്പുമ്പോള്‍ ഒരു കഷണം ഇവനും കിട്ടും. സ്വാമിത്വമെന്നാല്‍ ഇതൊക്കെയാണ്. “
ഇതിനിടയില്‍ ശിവാനന്ദന്‍ വന്നു. പതിനഞ്ചുദിവസത്തിനു മുന്‍പേ ആരോ പച്ചമുളക് കൊണ്ടുവന്നിരുന്നു. അതില്‍ കടുക്കയും നാരങ്ങ, ഉപ്പു മുതലായവ ചേര്‍ത്ത് ഇടിച്ചു ഗുളികപോലെ ഉണക്കിവച്ചിരിക്കുന്നു. ആ ഉണക്കിയ ഗുളികകള്‍ ഇന്നു കുപ്പിയിലാക്കി കൊണ്ടുവന്നുതരട്ടെ! എന്നു ശിവാനന്ദന്‍ ചോദിച്ചു. കഫത്തിന്നു നല്ലതാണെന്നു പറഞ്ഞു അതു ഭഗവാന്‍ കഴിക്കുക പതിവുണ്ട്.
പതിനഞ്ചു ദിവസമായും പ്രസ്ഥാപിക്കാതെ, ഇപ്പോള്‍ ചോദിച്ചപ്പോള്‍, ഭഗവാന്‍ ചിരിച്ചുകൊണ്ട്, “ ഓ ! ഹോ ! ഇപ്പോള്‍ ഓര്‍മവന്നുവോ ? “ ശരി; ശരി; സ്വാമി ചോദിക്കുമൊ എന്നു പരീക്ഷിക്കുകയായിരിക്കാം. ഒരു സമയം ചോദിച്ചാല്‍ “ ഇതെന്തടാ! ഈ സ്വാമി എല്ലാം ചോദിക്കാനാരംഭിച്ചിരിക്കുന്നുവല്ലൊ എന്നും, സ്വാമിക്കു നമ്മളോടു സ്നേഹമുണ്ടോ ഇല്ലയൊ ? നമ്മോടു സംസാരിക്കുമോ, ഇല്ലയൊ ? എന്താ ചെയ്യുന്നു എന്നു നോക്കാം, എന്നൊക്കെ ചിലര്‍ വിചാരിക്കുന്നു. എന്തു ചെയ്യാം. ഇവരുടെയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണം നമുക്ക്. ഒന്നു നമസ്ക്കരിച്ചാല്‍ മതി. അവര്‍ പറയുന്നതൊക്കെ ഇവന്‍ കേള്‍ക്കണം! സ്വാമിത്വമെന്നാല്‍ എന്തോ സുഖമെന്നു കരുതുന്നു. ഇതാണ് സ്വാമിത്വം. സ്വാമിത്വമെന്നൊരു ഗ്രന്ഥം എഴുതിയാല്‍ നന്നായിരിക്കും” അപ്പോള്‍ ആ ഭക്തന്‍ വിഷണ്ണനായി നിന്നു. ഭഗവാന്‍ ചിരിച്ചുകൊണ്ടു “ ഇതൊക്കെ യാഥാര്‍ത്ഥ്യമല്ലെ ?
സ്വാമി, നല്ല മെത്തയില്‍, സോഫായില്‍ സുഖമായിരിക്കുന്നു. അയാള്‍ക്കെന്താണെന്ന് വിചാരിക്കുന്നവര്‍ എത്രയോ പേരുണ്ട്. നമ്മുടെ പ്രോബ്ലം നമുക്കറിയാം. അതിനാലാണ് സ്വമിത്വമെന്നൊരു ഗ്രന്ഥം എഴുതിയാല്‍ കൊള്ളം എന്നു പറയുന്നത്. . ഇവിടെ വന്നു അമ്പത് വര്‍ഷജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ എല്ലാം എഴുതിയാല്‍ ഭാരതഗ്രന്ഥത്തോളം ഉണ്ടാകും. എഴുതുന്നവരാരെങ്കിലും ഉണ്ടെങ്കില്‍ എഴുതാം എന്നരുളി. അപ്പോള്‍ ഒരു ഭക്തന്‍ അതാരാണ് എഴുതുക ഭഗവാനെ! എന്നു ചോദിച്ചു. ഭഗവാന്‍ – “അതിന്നാണോ പ്രയാസം “ അതെ, അതെ, ശരി! ശരി ! എന്നു പറഞ്ഞാല്‍ സ്വമിത്വമെന്നു എല്ലാവര്‍ക്കും അറിയുന്ന വിഷയമാണ്. . . . . . എഴുതിയാല്‍ എന്താ ? എന്നു പറഞ്ഞുകൊണ്ടെന്നെ നോക്കി. എഴുതുന്നതായാല്‍ എഴുതിക്കൊള്ളുക” എന്നരുള്‍ ചെയ്തു ഭഗവാന്‍. .