ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ലക്ഷ്യദൃഷ്ടി’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെ ഒരു പെണ്‍കുരങ്ങു ചെറിയ കുട്ടിക്കുരങ്ങിനെ വയറ്റത്തടുപ്പിച്ചു, ഭഗവാന്റെ സോഫാക്കടുത്തുള്ള ജനലില്‍ വന്നിരുന്നു. ഭഗവാന്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കിച്ച് കിച്ച് എന്നതു ശബ്ദിച്ചു. പരിചാരകനായ ഒരാള്‍ അതിനെ ഓടിക്കുവാന്‍ ശ്രമിച്ചു. ഭഗവാന്‍ തിരിഞ്ഞു നോക്കി “ നില്‍ക്കു , നില്‍ക്കു, തന്റെ കുഞ്ഞിനെ ഭഗവാനെ കാണിക്കുവാന്‍ വന്നിരിക്കുകയാണ്. ഇവരൊക്കെയും കൊണ്ടുവന്നു കാണിക്കാറില്ലെ ? അതിന്റെ കുഞ്ഞു അതുന്നു വലുത്. നോക്കുവിന്‍ ! എത്ര ചെറിയ കുട്ടി! എന്നു പറഞ്ഞു അതിനുനേരെ തിരിഞ്ഞു. “എന്താമ്മാ! എന്തെ! കുട്ടിയെ കൊണ്ടുവന്നിരിക്കുന്നുവൊ ? നല്ലത്. എന്നു താലോലിച്ചു പറഞ്ഞു. അതിനു വാഴപ്പഴം കൊടുപ്പിച്ചയച്ചു.

ഓഗസ്റ്റ്‌ പതിനഞ്ചിന്നു സ്വതന്ത്രദിനമാകയാല്‍ ആശ്രമത്തില്‍ പതാകോത്സവം നടത്തുവാന്നുള്ള ശ്രമമാണ്‌. സുവര്‍ണ്ണ ഉത്സവസ്മാരകഹാളില്‍ ഭഗവാന്‍ ഇരിക്കുകയാണ്. പതിനൊന്നും പന്ത്രണ്ടും തിയ്യതികള്‍ ഭക്തരെല്ലാം അലങ്കാരശ്രമത്തിലാണ്. വാനരസേന വന്നു പഴത്തിന്നുവേണ്ടി ലഹളകൂട്ടുകയാണ്. കൃഷ്ണസ്വാമി അവരെ ഓടിച്ചു. ഭഗവാന്‍ അതുകണ്ട്, “ എന്താ അയ്യാ! പതിനഞ്ചാം തിയ്യതി അവര്‍ക്ക്‌ സ്വാതന്ത്ര്യ ദിവസമാണ്, അടിച്ചോടിക്കരുത്. അവര്‍ക്കും ദര്‍ബാര്‍വിരുന്നു കൊടുക്കണം. അറിയുമോ! “എന്നരുള്‍ ചെയ്തു. പതിനാലാം തിയ്യതി പതാക ഉയര്‍ത്തുവാനുള്ള ശ്രമത്തില്‍ എല്ലാവരും അങ്ങോട്ടിങ്ങോട്ട് ഓടുകയാണ്. മുന്നെപോലെ വാനരസേനഇടയില്‍ ലഹള കൂടുകയായി. ഒരാള്‍ അവരെ ഓടിച്ചു. ഭഗവാന്‍ – “ഓടിക്കരുത്, ഓടിക്കരുത്, അവര്‍ക്കു മാത്രം സ്വരാജ്യം വന്നിട്ടില്ലെ ? കടലയും, പൊരിയും കൊണ്ടുവന്നു വിരുന്നുകൊടുക്കുകയല്ലാതെ, ഓടിക്കരുതെന്നു ചിരിച്ചു കൊണ്ടരുള്‍ചെയ്തു.

ഭക്തന്‍ – “സ്വാതന്ത്രദിനം നാളെയല്ലെ ? ഇന്നു എന്തുണ്ട് ? എന്നു പറഞ്ഞു. . “ നിങ്ങളൊക്കെ ഉത്സവാഘോഷം നടത്തുമ്പോള്‍ അവര്‍ക്കു മാത്രം ഒന്നും ചെയ്യേണ്ടയോ ? അവരുടെ സന്നാഹത്തില്‍ അവരും ഉണ്ട്, അതിനെന്താ ? ” എന്നു പറഞ്ഞു ഭഗവാന്‍ .

ഇങ്ങിനെ എന്തൊക്കയോ നടന്നിരിക്കുന്നു. ഭഗവാന്‍ ഹാളില്‍ ഇരിക്കുമ്പോള്‍ ഭക്തന്മാരര്‍പ്പിച്ച പഴങ്ങള്‍ ഒരു കൊട്ടയില്‍ സോഫാതലഭാഗത്തില്‍ അലമാരിക്കടുത്തായി വെക്കുക പതിവുണ്ട്. പരിചാരകന്‍മാരാരെങ്കിലും അതിനു കാവലായി ഉണ്ടാകും. അവര്‍ ചില സമയം റേഡിയൊ കേട്ടുകൊണ്ട് കണ്ണടച്ചു ഉറങ്ങുകയോ ചെയ്യും. ആ സന്ദര്‍ഭം നോക്കി വാനരവീരര്‍ ആ കൊട്ടയിലെ പഴങ്ങള്‍ അപഹരിക്കും. കണ്ടവരാരെങ്കില്ലും അവയെ ഓടിക്കുമ്പോള്‍ ഭഗവാന്‍ ചിരിച്ചുകൊണ്ട് “ ഇവര്‍ ‍ഒരേ ധ്യാനമഗ്ന്നരായ് ഇരിക്കുമ്പോള്‍ അവര്‍ അവരുടെ പ്രവൃ‍ത്തി നോക്കുന്നു. ആരെങ്കിലും ഒരാള്‍ നോക്കേണ്ടയോ ? ഇവര്‍ കൊട്ടയില്‍വെക്കുന്നു, അവര്‍ കക്ഷിയില്‍വെക്കുന്നു. അത്രയെ ഉള്ളു. ഇവര്‍ ഗാനാമൃതപാനംകൊണ്ട് മനം മറന്നിരിക്കുമ്പോള്‍ അവര്‍ ഫലരസാസ്വാദനം ചെയ്യുന്നു. അത്` നല്ലതല്ലെയോ ? എന്ന്‍ അരുള്‍ചെയ്തു ഭഗവാന്‍ .

ഒരുനാള്‍ കാവലാള്‍ ഇല്ലാത്തപ്പോള്‍ ഇങ്ങനെ നടന്നു. കാവലാള്‍ വന്നപ്പോള്‍ ഭഗവാന്‍ പറഞ്ഞു. എന്താണയ്യ ! നിങ്ങളാരും ഇല്ല. അതുകൊണ്ട് നിങ്ങളുടെ പ്രവൃ‍ത്തി അവര്‍ നോക്കികൊള്ളുന്നു. നിങ്ങള്‍ക്ക്‌ സഹായം ചെയ്യുകയല്ലെ ? നിങ്ങള്‍ ഇനി അല്‍പ്പം വിശ്രമിച്ചു കൊള്ളുക! മലയിലുള്ളപ്പോള്‍ ‍, അവരാണ് എന്റെ അടുക്കല്‍ അധികസമയവും ഉണ്ടാകുക. നിങ്ങള്‍ ഇപ്പോള്‍ അവരെ ഓടിക്കുന്നു. അന്നു അവരുടെ രാജ്യഭരണമായിരുന്നില്ലേ ? എന്നു ഭഗവാന്‍ അരുള്‍ ചെയ്യാറുണ്ട്.

പുതിയ ഭക്തന്മാര്‍ ആരെങ്കിലും പഴവും കൊണ്ടുവരുമ്പോള്‍ ‍, വാനരവീരന്മാര്‍ വഴിയില്‍നിന്നുതന്നെ തട്ടിപറിക്കും. പ്രസാദമായി കിട്ടിയ പഴങ്ങള്‍ ‍, ഭക്തന്മാര്‍ അടുത്തു ഒളിച്ചുവെച്ചിരുന്നാല്‍ ഉപായത്തില്‍ അതും തട്ടിയെടുക്കും. അതു കണ്ടാല്‍ ഭഗവാന്‍ മന്ദഹസിച്ചു കൊണ്ട് “ അവരുടെ ഓഹരിയാണു അവര്‍ എടുക്കുന്നത്. നിങ്ങള്‍ക്കെന്തിനാണ് കോപം. അവരുടേത് ‘ ലക്ഷ്യദൃഷ്ടി ’ യാണ്. എങ്ങിനെയോ കണ്ടുപിടിക്കും. കണ്ണ് ചിമിട്ടിയാല്‍ മതി, എല്ലാവരും വന്നു അവരുടെ ഓഹരി അവരെടുത്തുകൊള്ളും. നമ്മളുടെ ദൃഷ്ടി സകലത്തിലും ചെല്ലുന്നു. അവര്‍ക്കു ഇതില്‍ തന്നെയാണു ദൃഷ്ടി.

“വേദാന്തഭാഷയില്‍ ലക്ഷ്യദൃഷ്ടിക്ക്, വാനരദൃഷ്ടിയെ ഉപമാനമായി പറയറുള്ളത് അതിനാണ്. ഗുരുവിന്റെ ദൃഷ്ടിഭാവത്തില്‍ ശിഷ്യന്‍ വിഷയം ഗ്രഹിക്കേണ്ടതാണ്. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഫലം ലഭിക്കുമോ ? എന്നു ഭഗവാന്‍ പറഞ്ഞു.

4-4-48