ഗാന്ധിസാഹിത്യം ഭാരതത്തിലെ പ്രാദേശികഭാഷകളിലെല്ലാം അവതരിപ്പിക്കുക എന്ന ഗാന്ധിസ്മാരകനിധിയുടെ ഒരു പ്രധാന ലക്ഷ്യത്തെ മലയാളത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ ഗാന്ധിസാഹിത്യം ലഭ്യമാക്കി സാക്ഷാത്കരിച്ച് സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഈ ഗാന്ധിജയന്തി ദിനത്തില്‍ ശ്രേയസിനു സന്തോഷമുണ്ട്.
കൈനികര കുമാരപിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ ഗ്രന്ഥസമുച്ചയത്തിന് ഗാര്‍ഹിക ജീവിതം, സാമൂഹ്യജീവിതം, രാഷ്ട്രതന്ത്രം, അര്‍ത്ഥശാസ്ത്രം, വിദ്യാഭ്യാസം, തത്ത്വചിന്തയും മതവും, തിരഞ്ഞെടുത്ത കത്തുകള്‍ എന്നിങ്ങനെ ഏഴു വാല്യങ്ങള്‍ ഉണ്ട്.
ഗാന്ധിസാഹിത്യത്തിലെ ഓരോ വാല്യവും ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുക്കുന്നു.