1960ല്‍ ശ്രീ മന്നത്തു പത്മനാഭന്റെ ശതാഭിഷേക ആഘോഷവേളയില്‍, അദ്ദേഹവുമായി അടുത്തപരിചയം ലഭിക്കാന്‍ ഇടവന്നിട്ടുള്ള ഏതാനും സുഹൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മ്മക്കുറിപ്പുകളും ലഘുപഠനങ്ങളും നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ച് മന്നം ശതാഭിഷേക കമ്മിറ്റി പന്തളം അദ്ദേഹത്തിനു സമര്‍പ്പിച്ച ഉപഹാരമാണ് ഈ സുവനീര്‍ . കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളില്‍ ശ്രീ മന്നത്തിന്റെ പരിശ്രമഫലമായി സംഭവിച്ചിട്ടുള്ള പരിവര്‍ത്തനത്തിന്റെ ഒരു സാമാന്യ ചിത്രം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 360ലേറെ പേജുകളിലായി അറുപതിലേറെ ലേഖനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

മന്നത്തു പത്മനാഭന്‍ ശതാഭിഷേകോപഹാരം PDF ഡൗണ്‍ലോഡ് ചെയ്യൂ.

സര്‍വ്വശ്രീ നാഗവള്ളി ആര്‍ എസ് കുറുപ്പ്, കെ പി കേശവമേനോന്‍, കെ കേളപ്പന്‍, സി പി രാമസ്വാമി അയ്യര്‍, കെ എം ചെറിയാന്‍, പുത്തേഴത്ത്‌ രാമമേനോന്‍, വി പി മേനോന്‍, എന്‍ ഗോവിന്ദന്‍ മേനോന്‍,സി എന്‍ തുപ്പന്‍നമ്പൂതിരി, ആഗാമാനന്ദ സ്വാമികള്‍, പി കേശവദേവ്, എ പി ഉദയഭാനു, കെ സുകുമാരന്‍, ഗുരു ഗോപിനാഥ്, എം പി മന്മഥന്‍, കുമ്പളത്ത്‌ ശങ്കുപ്പിള്ള തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ എഴുതിയിട്ടുണ്ട്.