“അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍” തന്റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ ‘താരാട്ട്’ എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന താരാട്ടുപാട്ടിന്റെ മഹിമ അമേയമാണ്.

“താലോലിപ്പ്” എന്നുകേള്‍ക്കുമ്പോള്‍ താരാട്ടിന്റെ എല്ലാ സവിശേഷതകളും ഒപ്പം വാത്സല്യപെരുമയുടെ ഒരു അഭൗമ മഹിമയും കൂടി നമ്മുടെ മനസ്സില്‍ ഉദിക്കുന്നു.

കാമനകളില്ലാത്ത കുരുന്നു ഹൃദയങ്ങളില്‍ സദ്‍വാസനകളുടേയും ഈശ്വരമഹിമയുടേയും വിത്തുവിതയ്ക്കുന്നതിന് പറ്റിയ ശൈശവം മനുഷ്യന് ഈശ്വരന്‍ കനിഞ്ഞുനല്‍കിയ പരമപരിശുദ്ധമായ ഒരവസ്ഥയാണ്. അന്ന് മനസ്സില്‍ പതിയുന്നതേതും കാലാന്തരത്തില്‍ ജീവിതത്തില്‍ വേരുറച്ച് വളര്‍ന്ന് പന്തലിച്ച് പുഷ്പിക്കുകയും ഫലപ്രദമാകുകയും ചെയ്യും. ‘കിളിയേ, കുട്ടി, എന്‍മകനേ, കുഞ്ഞേ… ” എന്നെല്ലാമുള്ള വാത്സല്യമസൃണങ്ങളായ സംബോധനകളും “ബ്രഹ്മമേ” എന്ന് തുടങ്ങുന്നതത്തോപദേശങ്ങളും കുഞ്ഞുമനസ്സുകളില്‍ ശുഭവാസനകളെ ആവോളം നിറയ്ക്കുന്നു. അമ്പത്തിരണ്ട് ഈരടികളിലായി, ഇതില്‍ പ്രത്യക്ഷമായ ഈശ്വരമഹിമയും ജീവകാരുണ്യവും അദ്വൈതചിന്തയും മറ്റ് സാരോപദേശങ്ങളും ലളിതമായി പ്രദിപാദിക്കുന്നു.

ഇ ബുക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യൂ

പിള്ളത്താലോലിപ്പ് – ചട്ടമ്പി സ്വാമികള്‍ (MP3 സഹിതം)