മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമദ് നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്. തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് കഥ.
ശ്രീമദ് നാരായണീയം PDF (അര്‍ത്ഥസഹിതം) ഡൗണ്‍ലോഡ് ചെയ്യൂ .
സമ്പൂര്‍ണ്ണ നാരായണീയത്തിന്റെ ഇ-ബുക്ക് തയ്യാറാക്കി ഈ വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അയച്ചു തന്ന ശ്രീ പി. എസ്സ്. രാമചന്ദ്രന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന ശ്രീ പി. എസ്സ്. രാമചന്ദ്രനും ശ്രീ ശങ്കരനും അഭിനന്ദങ്ങളും ആശംസകളും കടപ്പാടും രേഖപ്പെടുത്തുന്നു.