അഥ ദശമോധ്യായഃ

വിഭൂതിയോഗഃ

ശ്രീഭഗവാനുവാച
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ
യത്തേഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ (1)

ശ്രീകൃഷ്ണ‍ന്‍പറഞ്ഞു: അ‍ര്‍ജ്ജുനാ! സംപ്രീതനായ നിന്റെ ഹിതമാഗ്രഹിച്ചുകൊണ്ട് ഞാന്‍ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും.

ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ
അഹമാദിര്‍ഹി ദേവാന‍ാം മഹര്‍ഷീണ‍ാം ച സര്‍വ്വശഃ (2)

എന്റെ ഉ‍ല്‍പത്തിയെ ദേവന്മാരോ മഹ‍ര്‍ഷിമാരോ അറിയുന്നില്ല. മഹ‍ര്‍ഷിമാ‍ര്‍ക്കും, ദേവന്മാ‍ര്‍ക്കും, എല്ലാവിധത്തിലും ഞാ‍‍ന്‍ ആദ്യനായുള്ളവനാണ്.

യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മര്‍ത്യേഷു സര്‍വ്വപാപൈഃ പ്രമുച്യതേ (3)

എന്നെ അനാദ്യനായും ജന്മഹീനനായും സ‍ര്‍വേശ്വരനായും അറിയുന്നവ‍ന്‍ മനുഷ്യരി‍ല്‍വച്ച് അജ്ഞാനരഹിതനായി എല്ലാ പാപങ്ങളി‍ല്‍നിന്നും മുക്തനായിത്തീരുന്നു.

ബുദ്ധിര്‍ജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോഭാവോ ഭയം ചാഭയമേവ ച (4)
അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോയശഃ
ഭവന്തി ഭാവാ ഭൂതാന‍ാം മത്ത ഏവ പൃഥഗ്വിധാഃ (5)

ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ഉ‍ല്‍പത്തി, നാശം, ഭയം, അഭയം, അഹിംസ, സമത്വം, തുഷ്ടി, തപസ്സ്, ദാനം, അയശസ്സ് എന്നിങ്ങനെ പല രീതിയിലുള്ള ഭാവങ്ങ‍ള്‍ ജീവിക‍ള്‍ക്കുണ്ടാകുന്നത് എന്നി‍‍ല്‍നിന്നാണ്.

മഹര്‍ഷയഃ സപ്ത പൂര്‍വ്വേ ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ യേഷ‍ാം ലോക ഇമാഃ പ്രജാഃ (6)

പൂ‍ര്‍വന്മാരായ ഏഴു മഹ‍ര്‍ഷികളും അങ്ങനെതന്നെ നാലു മനുക്കളും എന്റെ ഭാവത്തോടുകുടി എന്റെ സങ്കല്പത്തി‍ല്‍നിന്ന് ഉണ്ടായവരാണ്. അവരി‍ല്‍നിന്നു ഈ പ്രജകളെല്ല‍ാം ലോകത്തി‍‍ല്‍ ജനിച്ചു.

ഏത‍ാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ
സോവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ (7)

എന്റെ ഈ ഐശ്വര്യത്തേയും യോഗത്തേയും ശരിയായി അറിയുന്നവ‍ന്‍ നിശ്ചലമായ ഏകാഗ്രനിഷ്ഠയോടുകൂടിയവനാണ്; അതി‌ല്‍‍ സംശയമില്ല.

അഹം സര്‍വ്വസ്യ പ്രഭവോ മത്തഃ സര്‍വ്വം പ്രവര്‍തതേ
ഇതി മത്വാ ഭജന്തേ മ‍ാം ബുധാ ഭാവസമന്വിതാഃ (8)

ഞാനാണ് എല്ലാത്തിന്റെയും ഉത്ഭവസ്ഥാനമെന്നും സ‍ര്‍വവും എന്നില്‍ നിന്നാണ് പ്രവ‍ര്‍ത്തിക്കുന്നതെന്നും അറിഞ്ഞ് പണ്ഡിതന്മാ‍ര്‍ ഏകാഗ്രഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു.

മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മ‍ാം നിത്യം തുഷ്യന്തി ച രമന്തി ച (9)

എന്നി‍‍ല്‍ മനസ്സുവയ്ക്കുകയും, എല്ലാ ഇന്ദ്രിയങ്ങളും എന്നില്‍ ലയിക്കുകയും ചെയ്തവ‍ര്‍ നിരന്തരം എന്നെപ്പറ്റി പരസ്പരം ബോധിപ്പിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു.

തേഷ‍ാം സതതയുക്താന‍ാം ഭജത‍ാം പ്രീതിപൂര്‍വ്വകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)

ദൃഢചിത്തന്മാരായി പ്രീതിപൂ‍ര്‍വം എന്നെ ഭജിക്കുന്നവ‍ര്‍ക്ക് ഞാ‍ന്‍ ബുദ്ധിയോഗത്തെ നല്കുകയും അതിന്റെ ഫലമായി അവ‍ര്‍ എന്നെ പ്രാപിക്കുകയും ചെയ്യുന്നു.

തേഷാമേവാനുകമ്പാര്‍ഥമഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ (11)

അവരി‍‍ല്‍ അനുകമ്പയോടുകൂടി ഞാ‌ന്‍ അവരുടെ മനസ്സിരുന്നു കൊണ്ട്, അജ്ഞാനത്തി‌ല്‍ന നിന്നുണ്ടായ അന്ധകാരത്തെ ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കുന്നു.

അര്‍ജുന ഉവാച
പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും (12)
ആഹുസ്ത്വാമൃഷയഃ സര്‍വ്വേ ദേവര്‍ഷിര്‍നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ (13)

അ‍ര്‍ജ്ജുന‍ന്‍ പറഞ്ഞു: പരബ്രഹ്മവും, പരാശ്രയവും, പരമപവിത്രവും അങ്ങുതന്നെ. അങ്ങ് ശാശ്വതവും ദിവ്യവും ആദിദേവനും ജന്മഹീനനും സ‍ര്‍വവ്യാപിയുമായ പുരുഷനാണെന്നു ദേവ‍ര്‍ഷിയായ നാരദനും, അസിതനും, ദേവലനും, വ്യാസനും, മറ്റെല്ലാ ഋഷിമാരും പറഞ്ഞിട്ടുണ്ട്. അവിടുന്നു സ്വയം അതുതന്നെ എന്നോടു പറയുന്നു.

സര്‍വ്വമേതദൃതം മന്യേ യന്മ‍ാം വദസി കേശവ
ന ഹി തേ ഭഗവന്വ്യക്തിം വിദുര്‍ദേവാ ന ദാനവാഃ (14)

കൃഷ്ണാ! അങ്ങ് പറയുന്നതെല്ല‍ാം സത്യം തന്നെയെന്ന് ഞാ‍‍ന്‍ വിചാരിക്കുന്നു. അങ്ങയുടെ ഭാവത്തെ ദേവന്മാ‍‌രും ദാനവന്മാരും അറിയുന്നില്ല.

സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ (15)

പുരുഷോത്തമനും സര്‍വഭുതോ‍ല്പാദകനും ഭുതേശനും ദേവദേവനും ജഗ‍ല്‍പതിയുമായ കൃഷ്ണാ! അങ്ങ് അങ്ങയെ അങ്ങയാ‌‍ല്‍തന്നെ തന്നെത്താ‌ന്‍അറിയുന്നു.

വക്തുമര്‍ഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ
യാഭിര്‍വിഭൂതിഭിര്‍ലോകാനിമ‍ാംസ്ത്വം വ്യാപ്യ തിഷ്ഠസി (16)

അങ്ങയുടെ ദിവ്യങ്ങളായ ഐശ്വര്യങ്ങളേയും അങ്ങ ലോകങ്ങളില്‍ ഏതേതു ഐശ്വര്യങ്ങളാ‌ല്‍ വ്യാപിച്ചു നി‍ല്‍ക്കുന്നുവോ അവയേയും അങ്ങുതന്നെയാണ് പറയേണ്ടത്.

കഥം വിദ്യാമഹം യോഗിംസ്ത്വ‍ാം സദാ പരിചിന്തയന്‍
കേഷു കേഷു ച ഭാവേഷു ചിന്ത്യോസി ഭഗവന്മയാ (17)

കൃഷ്ണാ! ഞാന്‍ നിരന്തരം ധ്യാനിച്ചുകൊണ്ട് അങ്ങയെ എങ്ങനെയാണ് അറിയുക? ഏതേതുഭാവത്തിലാണ് അങ്ങയെ ഞാ‌ന്‍ ധ്യാനിക്കേണ്ടത്?

വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാര്‍ദന
ഭൂയഃ കഥയ തൃപ്തിര്‍ഹി ശൃണ്വതോ നാസ്തി മേമൃതം (18)

കൃഷ്ണാ! അങ്ങയുടെ യോഗത്തേയും ഐശ്വര്യത്തേയും വീണ്ടും സവിസ്തരം പറഞ്ഞാലും. അങ്ങയുടെ അമൃതസമമായ വാക്കുക‍ള്‍ എത്ര കേട്ടിട്ടും എനിക്കു തൃപ്തിയാകുന്നില്ല.

ശ്രീഭഗവാനുവാച
ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ (19)

കൃഷ്ണ‍ന്‍പറഞ്ഞു: അ‍ര്‍ജ്ജുനാ! എന്റെ ദിവ്യങ്ങളായ ഐശ്വര്യങ്ങളി‍ല്‍ പ്രധാനമായിട്ടുള്ളവയെ നിന്നോടു പറയ‍ാം. അവ വിശദീകരിക്കുകയാണെങ്കില്‍ അതിന് ഒരന്തവുമുണ്ടാവില്ല.

അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)

അ‍ര്‍ജ്ജുനാ! ഞാ‍ന്‍ സ‍ര്‍വഭൂതങ്ങളുടേയും അന്തരംഗത്തി‍ല്‍ സ്ഥിതിചെയ്യുന്ന പരമാത്മാവാണ്. സ‍ര്‍വചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.

ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷ‍ാം രവിരംശുമാ‍ന്‍
മരീചിര്‍മരുതാമസ്മി നക്ഷത്രാണാമഹം ശശീ (21)

ആദിത്യന്മാരി‍‍ല്‍ വിഷ്ണുവും, ജ്യോതിസ്സുകളി‍ല്‍ സഹസ്രകിരണനായ സൂര്യനും, വായുക്കളി‌‍ല്‍ മരീചിയും, നക്ഷത്രങ്ങളില്‍ ചന്ദ്രനും ഞാനാണ്.

വേദാന‍ാം സാമവേദോസ്മി ദേവാനാമസ്മി വാസവഃ
ഇന്ദ്രിയാണ‍ാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ (22)

വേദങ്ങളി‍ല്‍ സാമവേദവും, ദേവന്മാരില്‍ ഇന്ദ്രനും, ഇന്ദ്രിയങ്ങളി‍‍ല്‍ മനസ്സും, ഭൂതങ്ങളില്‍ പ്രാണനും ഞാനാണ്.

രുദ്രാണ‍ാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസ‍ാം
വസൂന‍ാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം (23)

രുദ്രന്മാരി‍‍ല്‍ ശങ്കരനും, യക്ഷന്മാരിലും രാക്ഷസന്മാരിലും കുബേരനും, വസുക്കളില്‍ അഗ്നിയും, പ‍ര്‍വതങ്ങളി‍‍ല്‍ മഹാമേരുവും ഞാനാണ്.

പുരോധസ‍ാം ച മുഖ്യം മ‍ാം വിദ്ധി പാര്‍ഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ (24)

അ‍ര്‍ജ്ജുനാ! പുരോഹിതന്മാരില്‍ ബൃഹസ്പതിയാണ് ഞാന്‍. സൈന്യാധിപന്മാരി‍ല്‍ ഞാന്‍ സുബ്രഹ്മണ്യനാണ്. സരസ്സുകളി‍‌ല്‍ സമുദ്രവും ഞാനാണ്.

മഹര്‍ഷീണ‍ാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം
യജ്ഞാന‍ാം ജപയജ്ഞോസ്മി സ്ഥാവരാണ‍ാം ഹിമാലയഃ (25)

മഹ‍ര്‍ഷിമാരി‍ല്‍ ഭൃഗുവും, വാക്കുകളില്‍ ഏകാക്ഷരമായ ഓങ്കാരവും, യജ്ഞങ്ങളി‍‍ല്‍ ജപയജ്ഞവും സ്ഥാവരങ്ങളില്‍ ഹിമാലയവും ഞാനാണ്.

അശ്വത്ഥഃ സര്‍വ്വവൃക്ഷാണ‍ാം ദേവര്‍ഷീണ‍ാം ച നാരദഃ
ഗന്ധര്‍വ്വാണ‍ാം ചിത്രരഥഃ സിദ്ധാന‍ാം കപിലോ മുനിഃ (26)
ഉച്ചൈഃശ്രവസമശ്വാന‍ാം വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രാണ‍ാം നരാണ‍ാം ച നരാധിപം (27)

എല്ലാ വൃക്ഷങ്ങളിലും വച്ച് അശ്വത്ഥവും, ദേവ‍ര്‍ഷിമാരില്‍ നാരദനും ഗന്ധ‍ര്‍വന്മാരി‌ല്‍ ചിത്രരഥനും, സിദ്ധന്മാരി‍‍ല്‍ കപിലമുനിയും ഞാനാണ്. അശ്വങ്ങളി‌ല്‍ അമൃതമഥനത്തില്‍ നിന്നുണ്ടായ ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരി‌ല്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ്.

ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദര്‍പഃ സര്‍പാണാമസ്മി വാസുകിഃ (28)
അനന്തശ്ചാസ്മി നാഗാന‍ാം വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം (29)

ആയുധങ്ങളില്‍ വജ്രവും, പശുക്കളില്‍ കാമധേനുവും, പ്രജോല്‍പാദകന്മാരില്‍ ‍മന്മഥനും ഞാനാണ്. വിഷമുള്ള പാമ്പുകളി‍‍ല്‍ വാസുകിയും, വിഷമില്ലാത്ത നാഗങ്ങളില്‍ അനന്തനും ഞാനാണ്. ജലജന്തുക്കളി‍‍ല്‍ വരുണനും പിതൃക്കളില്‍ അര്യമാവും നിയമാധികാരികളി‍‍ല്‍ യമനും ഞാനാണ്.

പ്രഹ്ലാദശ്ചാസ്മി ദൈത്യാന‍ാം കാലഃ കലയതാമഹം
മൃഗാണ‍ാം ച മൃഗേന്ദ്രോഹം വൈനതേയശ്ച പക്ഷിണ‍ാം (30)

ദൈത്യന്മാരി‍‍ല്‍ പ്രഹ്ലാദനും, കണക്കെടുക്കന്നവരില്‍ കാലനും ഞാനാണ്. മൃഗങ്ങളില്‍ സിംഹവും പക്ഷികളി‍‍ല്‍ ഗരുഡനും ഞാ‍ന്‍ തന്നെ.

പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം
ഝഷാണ‍ാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ (31)

ശുദ്ധീകരണവസ്തുക്കളി‍‍ല്‍ വായുവും, ആയുധധാരികളി‍ല്‍ രാമനും ഞാനാണ്. മത്സ്യങ്ങളി‍‍ല്‍ മകരവും, നദികളില്‍ ഗംഗയും ഞാനാണ്.

സര്‍ഗാണാമാദിരന്തശ്ച മധ്യം ചൈവാഹമര്‍ജുന
അധ്യാത്മവിദ്യാ വിദ്യാന‍ാം വാദഃ പ്രവദതാമഹം (32)

അ‍ര്‍ജ്ജുനാ! സൃഷ്ടിവ‍ര്‍ഗ്ഗങ്ങളില്‍ ഉല്പത്തിസ്ഥിതിലയങ്ങ‍ള്‍ ഞാനാണ്. വിദ്യകളില്‍ അദ്ധ്യാത്മവിദ്യയും പരസ്പര സംഭാഷണങ്ങളി‍‍ല്‍ വാദവും ഞാ‍ന്‍ തന്നെ.

അക്ഷരാണാമകാരോസ്മി ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ (33)

അക്ഷരങ്ങളി‌ല്‍ അകാരവും, സമാസങ്ങളി‍‍ല്‍വച്ചു ദ്വന്ദ്വവും, ക്ഷയമില്ലാത്ത കാലവും, ക‍ര്‍മ്മഫലം വിധിക്കുന്നവരി‌ല്‍ ബ്രഹ്മാവും ഞാനാണ്.

മൃത്യുഃ സര്‍വ്വഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യത‍ാം
കീര്‍ത്തിഃ ശ്രീര്‍വാക്ച നാരീണ‍ാം സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ (34)

സ‍ര്‍വത്തേയും നശിപ്പിക്കുന്നവരില്‍ മൃത്യുവും, ഭാവിയുടെ ഉ‍ല്‍പാദകനും, സ്ത്രികളി‌ല്‍ കീ‍ര്‍ത്തി, ശ്രീ, സരസ്വതി, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാണ്.

ബൃഹത്സാമ തഥാ സാമ്ന‍ാം ഗായത്രീ ഛന്ദസാമഹം
മാസാന‍ാം മാര്‍ഗശീര്‍ഷോഹമൃതൂന‍ാം കുസുമാകരഃ (35)

സാമവേദത്തി‍ല്‍ ബൃഹ‍ല്‍സാമവും, ഛന്ദസ്സുകളില്‍ ഗായത്രിയും ഞാനാണ്. അങ്ങനെ മാസങ്ങളി‍‍ല്‍ മാര്‍ഗ്ഗശീര്‍ഷവും ഋതുക്കളില്‍ വസന്തവും ഞാനാണ്.

ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം
ജയോസ്മി വ്യവസായോസ്മി സത്ത്വം സത്ത്വവതാമഹം (36)

വഞ്ചനയി‌‍ല്‍ ചൂതുകളിയും, തേജസ്വികളുടെ തേജസ്സും, ജയിക്കുന്ന വരില്‍ ജയവും, ഉദ്യമികളി‍‍ല്‍ ഉദ്യമവും, സാത്വികന്മാരുടെ സത്വഗുണവും ഞാനാണ്.

വൃഷ്ണീന‍ാം വാസുദേവോസ്മി പാണ്ഡവാന‍ാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ (37)

വൃഷ്ണികളില്‍ കൃഷ്ണനും, പാണ്ഡവന്മാരില്‍ അര്‍ജുനനും, മുനികളില്‍ വ്യാസനും, കവികളി‍ല്‍ ശുക്രനും ഞാനാണ്.

ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷത‍ാം
മൌനം ചൈവാസ്മി ഗുഹ്യാന‍ാം ജ്ഞാനം ജ്ഞാനവതാമഹം (38)

ശിക്ഷകളില്‍ ദണ്ഡവും, ജയേച്ഛുക്കളില്‍ നീതിയും, രഹസ്യങ്ങളില്‍ മൗനവും, പാണ്ഡിത്യത്തി‍ല്‍ ജ്ഞാനവും ഞാനാണ്.

യച്ചാപി സര്‍വ്വഭൂതാന‍ാം ബീജം തദഹമര്‍ജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39)

അ‍ര്‍ജ്ജുനാ! സ‍ര്‍വഭൂതങ്ങളുടേയും ഉ‍ല്‍പത്തികാരണം ഞാനാണ്. ചരവും അചരവുമായ ഏതൊരു വസ്തുവും എന്നെക്കൂടാതെ ജീവിക്കയില്ല.

നാന്തോസ്തി മമ ദിവ്യാന‍ാം വിഭൂതീന‍ാം പരന്തപ
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ (40)

അ‍ര്‍ജ്ജുനാ! എന്റെ ദിവ്യങ്ങളായ ഐശ്വര്യങ്ങ‍ള്‍ക്ക് അവസാനമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാ‍‍ന്‍ ചുരുക്കിപ്പറഞ്ഞിട്ടുള്ളതാണ്.

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ
തത്തദേവാവഗച്ഛ ത്വം മമ തേജോംശസംഭവം (41)

ഐശ്വര്യത്തോടുകൂടിയോ, ശ്രീയോടുകൂടിയോ കരുത്തോടുകൂടിയോ ഉള്ള ഏതു വസ്തുവും എന്റെ തേജസ്സിന്റെ അംശത്തി‍‍ല്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന
വിഷ്ടഭ്യാഹമിദം കൃത്സ്നമേക‍ാംശേന സ്ഥിതോ ജഗത് (42)

അ‍ര്‍ജ്ജുനാ! അഥവാ വിസ്‍തൃതമായി അറിഞ്ഞിട്ട് ഇതി‍‍ല്‍നിന്നു നിനക്കെന്തു കാര്യം? ഈ പ്രപഞ്ചത്തെ മുഴുവ‍ന്‍ എന്റെ ഒരംശം കൊ ണ്ട് ഞാനാണ് താങ്ങുന്നത്.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
വിഭൂതിയോഗോ നാമ ദശമോധ്യായഃ