രാമായണമാഹാത്മ്യം – ബാലകാണ്ഡം MP3 (2)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാമായണമാഹാത്മ്യം

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍.
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
നാണമാകുന്നതാനുമതിനെന്താവതിപ്പോള്‍?
വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേതസ്സി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലേ
അദ്ധ്യാന്മകപ്രദീപകമത്യന്തം രഹസ്യാമി
തദ്ധ്യാന്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ല‍ാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവ
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാന്മ്യമെല്ല‍ാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായി വന്നു കൂടും.
ധാത്രീഭാരത്തെ തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേല്‍ യോഗനിന്ദ്ര ചെയ്തിടും നാരായണന്‍
ധാത്രീമണ്ഡലം തന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്
രാത്രീചാരികളായ രാവണാദികള്‍ തന്നെ
മാര്‍ത്താണ്ഡാത്മജപുരം പ്രാപിച്ചൊരു ശേഷം
ആദ്യമ‍ാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യന‍ാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍.

Close