ശാന്തം ശംഭുതനുജം സത്യമനാധാരം ജഗദാധാരം
ജ്ഞാത്യജ്ഞാനനിരന്തരലോക ഗുണാതീതം ഗുരുണാതീതം
വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം.

വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം
ഭാവാഭാവജാഗത്‍ത്രയരൂപമഥാരൂപം ജിതസാരൂപം
നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം
കേയുരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം.

സ്‍കന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം
ജോതിഃസ്‍തോമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം
മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം
ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം.

വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം
ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം
ഭക്തത്രാണനശക്ത്യായുക്തമനുദ്യുക്തം പ്രണയാസക്തം
സുബ്രഹ്മണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം.

ശ്രീമത് സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം
സേവാതുഷ്ടസമര്‍പ്പിതസൂത്രമഹാസത്രം നിജഷഡ്വക്‌ത്രം
പ്രത്യര്‍ത്ഥ്യാനതപാദസരോരുഹമാവാഹം ഭവഭീദാഹം
നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം.

മാന്യം മുനിഭിരമാന്യം മഞ്‍ജുജടാസര്‍പ്പം ജിതകന്ദര്‍പ്പം
ആകല്‍പമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം
ഭാസാഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം
കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം.

ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്‍ഠം
നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം
ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും
കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.

നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം
ബന്ധുകാരുണലളിതശരീരമുരോഹാരം മഹിമാഹാരം
കൗമാരീകരപീഡിതപാദപയോജാകം ദിവി ഭുജാതം
കണ്ഠേകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.