ശ്രീ വിദ്യാധിരാജ പരമ ഭട്ടാര ചട്ടമ്പിസ്വാമി തിരുവടികള്‍ രചിച്ച അദ്വൈതചിന്താപദ്ധതി എന്ന ഗ്രന്ഥം നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു. ആദ്ധ്യാത്മികവിഷയങ്ങളിലുള്ള താല്‍പര്യവും മുന്‍വിധികളില്ലാതെ ആഴത്തില്‍ ചിന്തിക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ മാത്രമേ ഈ ഗ്രന്ഥം വായിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവൂ എന്നത്രേ.
ആദ്ധ്യാരോപാപവാദങ്ങള്‍ , ശരീരതത്ത്വസംഗ്രഹം , ജഗന്മിഥ്യാത്ത്വവും ബ്രഹ്മസാക്ഷാത്കാരവും , തത്ത്വമസിമഹാവാക്യോപദേശം , ചതുര്‍വേദമഹാവാക്യങ്ങള്‍ , ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ അദ്ധ്യായങ്ങളിലായി അദ്വൈതചിന്തയെ ചട്ടമ്പിസ്വാമി ചുരുക്കി വിവരിച്ചിരിക്കുന്നു.