ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്ന ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളാല്‍ രചിക്കപ്പെട്ട ആചാരപദ്ധതി എന്ന ഈ കൃതിയില്‍ കേരളത്തിലെ നായര്‍ സമുദായത്തിന്റെ ആചാരപദ്ധതികള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു.
മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ നീലകണ്ഠ സ്വാമികള്‍ പ്രദിപാദിച്ചിട്ടുണ്ട്. പുരാണങ്ങളും ബ്രാഹ്മണങ്ങളും മഹാഭാരതവും ഉള്‍പ്പെടെ 35-നുമേല്‍ ആധികാരിക ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.