പ്രസിദ്ധ യോഗാചാര്യനും പണ്ഡിതനുമായിരുന്നു തൈക്കാട് അയ്യാ സ്വാമികള്‍. ഉദ്യോഗര്‍ത്ഥം ദീഘകാലം അദ്ദേഹം തിരുവനന്തപുരത്ത് തൈക്കാട് താമസമാക്കിയിരുന്നതിനാല്‍ തൈക്കാട് അയ്യാസ്വാമി എന്ന് അറിയപ്പെട്ടു. തിരുവിതാംകൂറില്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടത്തില്‍ റസിഡന്‍സി സൂപ്രണ്ട് ആയി സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം ശ്രീ ശിവരാജയോഗി തൈയ്ക്കാട്ട് അയ്യാസ്വാമി സ്മാരക ആദ്ധ്യാത്മ വിദ്യാസംഘം പ്രസിദ്ധപ്പെടുത്തിയതാണ് ‘ശ്രീ തൈയ്ക്കാട് അയ്യാസ്വാമി തിരുവടികള്‍ – ജീവചരിത്ര സംഗ്രഹം’ എന്ന ഈ പുസ്തകം. അയ്യാസ്വാമികളുടെ പുത്രനായ ശ്രീ ലോകനാഥപണിക്കര്‍ ആണ് ഈ ജീവചരിത്രഗ്രന്ഥം എഴുതിയത്.
ശ്രീ തൈക്കാട് അയ്യാസ്വാമി തിരുവടികള്‍ – ജീവചരിത്ര സംഗ്രഹം PDF ഡൌണ്‍ലോഡ് ചെയ്യൂ.