ഇ-ബുക്സ്
ഭഗവദ്ദര്‍ശനം PDF – ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
വേദാന്തപ്രക്രിയയില്‍ക്കൂടി ഭഗവാന്റെ നിര്‍ഗ്ഗുണവും നിരാകാരവുമായ വാസ്തവസ്വരൂപം പ്രകാശിപ്പിക്കുന്ന 201 ശ്ലോകങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രന്ഥമാണ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ രചിച്ച ഭഗവദ്ദര്‍ശനം. ഭക്തി, ജ്ഞാനം, യോഗം മുതലായ സാധന മാര്‍ഗ്ഗങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ശ്രവണമനനങ്ങള്‍ വഴി തത്ത്വജിജ്ഞാസുക്കള്‍ക്ക് തത്ത്വജ്ഞാനത്തെ സരളമായി, സരസമായി കൈവരുത്തുവാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്ന് ശ്രീ തപോവന സ്വാമികള്‍ അഭിപ്രായപ്പെടുന്നു.