ശ്രീ നാരായണഗുരു

മുനിചര്യാപഞ്ചകം – ശ്രീനാരായണഗുരു (38)

1911നോട് അടുപ്പിച്ച് ഗുരു രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഡയറിയില്‍ എഴുതിയതാണീ കൃതിയെന്നു പൊതുവെ കരുതപ്പെടുന്നു.

ഇത്യാദി വാദോപരതം മഹാന്തം
പ്രശാന്തഗംഭീരനിജസ്വഭാവം
ശോണാചലേ ശ്രീരമണം സമീക്ഷ്യ
പ്രോവാച നാരായണസംയമീന്ദ്രഃ

എന്നൊരു പദ്യം ആരോ രമണാശ്രമത്തിലെ സന്ദര്‍ശകഡയറിയില്‍ ഈ പഞ്ചകത്തിന്റെ അവസാനം ചേര്‍ത്തെഴുതിയിട്ടുണ്ടെന്ന് ഡോ. ടി. ഭാസ്കരന്‍ രേഖപ്പെടുത്തുന്നു.

ഭുജഃ കിമുപധാനത‍ാം കിമു ന കുംഭീനി മഞ്ചത‍ാം
വ്രജേത് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ

മുനിഃ പ്രവദത‍ാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോപ്യുത്ഥിതഃ
ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം

അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി-
സ്തനോഃ സ്ഥിതയ അന്വദന്‍ പഥി ശയാനകോവ്യാകുലഃ
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ
സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം

അസത്സദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖര്‍വമമലം പരം സ്തിമിതനിമ്നമത്യുന്നതം
പരാങ്മുഖ ഇതസ്തതഃ പരിസമേതി തുര്യം പദം
മുനിസ്സദസതോര്‍ദ്വയാദുപരിഗന്തുമഭ്യുദ്യതഃ

സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മ,ദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനിര്‍ നിരുപമേ പരബ്രഹ്മണി

Back to top button