ഗുരുദേവന്റെ ഒഴുവിലൊടുക്കം മലയാളം തര്‍ജ്ജമയില്‍ ഈ രണ്ടു പദ്യങ്ങള്‍ മാത്രമേ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളൂ.
ആറു മാമറകളാടല്‍ വീശി നില-
നിര്‍ത്തീടുന്നൊരു കളാശ, മാ-
ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു-
ടാഭിഷേക,മറിവീന്നെഴും
കൂരിരുട്ടതു കിഴിച്ചെഴും കിരണനായ-
കന്‍ മമത പോയപോ-
തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ-
നെടുത്തുയരമായ കൈ.
ജാല്മതീവ്രതരപക്വ ദുഷ്കൃതരഹ (ഹര)
പ്രപഞ്ചകനവിങ്കല്‍ നി-
ന്നാത്മനിജ്ഞഗുരുഭൂതകേസരി-
യുദിച്ചു ശിഷ്യമദഹസ്തിയെ
സൂക്ഷ്മദൃഷ്ടിയിലടക്കി വേപഥു-
വകറ്റി വയ്ക്കുകിലൊഴിഞ്ഞു മ-
റ്റാത്മബോധമറുവാനസംഖ്യതര-
മഭ്യസിക്കുകിലുമസാദ്ധ്യമാം.