തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തിയിരുന്ന മതപാഠശാലയിലെ കുട്ടികള്‍ക്ക് രസപ്രദമാകത്തക്കവിധത്തില്‍ ശിവനെയും പ്രധാനപ്പെട്ട ശിവഭക്തന്മാരെയും കുറിച്ചുള്ള കഥകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ശിവസ്വരൂപം എന്ന ഈ ഗ്രന്ഥം. സനാതനധര്‍മ്മം സംബന്ധിച്ചുള്ള ആദ്യപാഠങ്ങളായി ബാലികാബാലന്മാര്‍ക്ക് ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് കരുതാം.
ശിവസ്വരൂപം, ശ്രീനീലകണ്ഠന്‍, കിരാതശിവന്‍, മാര്‍ക്കണ്ഡേയന്‍, ഉപമന്യു, കണ്ണപ്പനായനാര്‍, നന്ദന്‍, ശിവപഞ്ചാക്ഷരസ്തോത്രം അര്‍ത്ഥസഹിതം എന്നീ അദ്ധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു.