ശ്രീ ചട്ടമ്പിസ്വാമികളുടെ ജനനം, ബാല്യകാലം, ജീവിതം, വിദ്യാഭ്യാസം, ജീവിതചര്യകള്‍, മഹാന്മാരുമായുള്ള ഇടപെടല്‍, ശാസ്ത്രവേദാന്തങ്ങളിലുള്ള അറിവുനേടല്‍ തുടങ്ങി വളരെ ലളിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു. അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യരെ പ്രാപ്തരക്കാന്‍ സ്വാമികള്‍ യത്നിച്ച കാര്യങ്ങളും ഈ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
“ആധുനിക കേരളത്തിന്റെ ധാര്‍മ്മികചിന്തകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കുമായി കാടുവെട്ടിത്തെളിച്ചവരുടെയും വിത്തിട്ടവരുടെയും കൂട്ടത്തില്‍ ഏറ്റവും ബലിഷ്ഠമായ കൈകള്‍ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടേതായിരുന്നു. എങ്കിലും നാട് അദ്ദേഹത്തെ അറിഞ്ഞില്ല.” – ബോധേശ്വരന്‍ ( ശ്രീമതി സുഗതകുമാരിയുടെ അച്ഛന്‍ )
വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം) PDF ഡൌണ്‍ലോഡ് ചെയ്യൂ.