guru-pranamam-sreyas

ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമികളുടെ അന്‍പതാം വിദ്യാധിരാജ സമാധി വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീവിദ്യാധിരാജസഭ പ്രസിദ്ധപ്പെടുത്തിയതാണ് ‘ഗുരുപ്രണാമം’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി സ്മരണിക’.

ചട്ടമ്പി സ്വാമികള്‍ 1924 മെയ്‌ മാസം അഞ്ചാം തീയതി പന്മനയില്‍ വച്ച് മഹാസമാധിയടഞ്ഞു. അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം 1974 മെയ്‌ മാസം രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെയുള്ള നാലുദിവസങ്ങളിലായി ശ്രീവിദ്യാധിരാജസഭയുടെ ആഭിമുഖ്യത്തില്‍ പന്മന ആശ്രമത്തില്‍ വച്ച് മഹാസമാധിയുടെ അര്‍ദ്ധശതവാര്‍ഷികം ആചരിക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ സ്മരണിക.

വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍, സിദ്ധിനാഥാനന്ദ സ്വാമികള്‍, സ്വാമി ജ്ഞാനാനന്ദ സരസ്വതി, സ്വാമി സ്വപ്രഭാനന്ദ, ജി. ബാലകൃഷ്ണന്‍ നായര്‍, തുളസീവനം, എ. വി. ശങ്കരന്‍, കൈനിക്കര കുമാരപിള്ള, വിദ്വാന്‍ പി. രാമപ്പണിക്കര്‍, കൊടുപ്പുന്ന, സി. പി. നായര്‍, പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍, എ.പി. ഉദയഭാനു, എം. പി. അപ്പന്‍, ശൂരനാട് കുഞ്ഞന്‍ പിള്ള, നാലാങ്കല്‍,കുറിശ്ശേരി ഗോപാലപിള്ള തുടങ്ങിയ പ്രശസ്തരായ ധാരാളംപേര്‍ ചട്ടമ്പിസ്വാമികളെ അനുസ്മരിച്ച് ലേഖനങ്ങളും കഥകളും കവിതകളും എഴുതിയിരിക്കുന്നു.

ഗുരുപ്രണാമം PDF ഡൌണ്‍ലോഡ് ചെയ്യൂ.