വേദവേദാന്തസാരങ്ങള്‍ മുഴുവന്‍ അടങ്ങി അദ്വൈതാനന്ദാമൃതം ധാരധാരയായി ഒഴുകിക്കൊണ്ടിരിക്കുന്ന പട്ടണത്തുപിള്ളയാരുടെ ഈ തമിഴ് പാട്ടുകള്‍ ( പാടലുകള്‍ ) അര്‍ത്ഥസഹിതം മനസ്സിലാക്കുന്നത് സകല ദുഃഖങ്ങളെയും മാറ്റി ഹൃദയത്തിനു നിര്‍വൃതിയും ജ്ഞാനപ്രകാശവും ഉളവാക്കുന്നു. തമിഴില്‍ വളരെ അര്‍ത്ഥഗൌരവമുള്ളതാകയാല്‍ ഓരോ പാട്ടിനും ലഘുവായ മലയാളഗദ്യത്തില്‍ ശ്രീ. കാവുങ്ങല്‍ നീലകണ്‌ഠപ്പിള്ള ശരിയായ വ്യാഖ്യാനം എഴുതി അനുഗ്രഹിച്ചിട്ടുണ്ട്. ശ്രീ പട്ടണത്തുപിള്ളയാരുടെ ഒരു ചരിത്രസംഗ്രഹവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടണത്തുപിള്ളയാര്‍ തിരുപ്പാടല്‍കള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ