വേദാന്ത സാഹിത്യരംഗത്ത് അനിഷേധ്യമായ പ്രതിഭാപ്രസരം പരത്തിയ ഗുരുനാഥനാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്‍റെ ശിഷ്യരും ആരാധകരും സ്മരണകള്‍ അക്ഷരങ്ങളിലേയ്ക്ക് അവാഹിച്ചതാണ് ഈ ഗുരുപൂജ എന്ന ഈ സ്മരണിക.

സംസാരസാഗരത്തില്‍പ്പെട്ടലയുന്ന നിരവധി പേര്‍ക്ക് നിത്യസത്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശം നല്‍കിയ ഈ ഗുരുവിന്റെ സ്മരണയ്ക്കായി സ്വാമി സിദ്ധിനാഥാനന്ദ സ്മൃതി സമിതി പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക.

“ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ പ്രഭാഷണ ശൈലി ഒന്നുവേറെ തന്നെയായിരുന്നു. ഗ്രന്ഥങ്ങള്‍ വായിച്ച് അര്‍ത്ഥം പറയുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു യന്ത്രമായിരുന്നില്ല അദ്ദേഹം. അദ്വൈതദര്‍ശനത്തിന്റെ അന്തഃസത്ത അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍കൂടി അഖണ്ഡവും അയത്നലളിതവുമായ ഭാഷയില്‍ മധുരവും മനോഹരവുമായി ഒഴുകി വരുകയായിരുന്നു. ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുകയായിരുന്നില്ല, സ്വന്തം അനുഭവങ്ങളെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഹൃദയസ്പര്‍ശിയായ  രീതിയില്‍ അങ്ങനെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് അതെല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു കഴിഞ്ഞതുകൊണ്ടാണ്. അനുഭവിക്കാത്തതൊന്നും അദ്ദേഹം പറഞ്ഞില്ല. പറഞ്ഞതാവട്ടെ അദ്വൈതസാക്ഷാത്കാരത്തിന്റെ അത്യുന്നത മേഖലകളില്‍ നിന്നായിരുന്നുതാനും. അതില്‍ സംശയത്തിന്റെയോ അവ്യക്തതയുടെയോ കണികപോലും കാണുകയില്ല. ഹൃദയത്തില്‍ തുളച്ചുകയറുന്ന വാക്കുകള്‍ – അവിടെത്തന്നെ മായാതെ പതിയുന്ന വാക്കുകള്‍ – അനേകം പേര്‍ക്ക്, ആചാര്യന്മാര്‍ക്കുപോലും – അവകാശപ്പെടാന്‍ കഴിയുന്ന ഒരു സിദ്ധിയല്ല അത്.” – പി. പരമേശ്വരന്‍

ഗുരുപൂജ PDF – പ്രൊഫ ജി ബാലകൃഷ്ണന്‍ നായര്‍ സ്മരണിക ഡൌണ്‍ലോഡ് ചെയ്യൂ.