ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും ദര്‍ശനവും ലീലകളും ഉള്‍പ്പെടുത്തി ശ്രീ കെ. ആര്‍. സി. പിള്ള രചിച്ച ഒരുല്‍കൃഷ്ട കൃതിയാണ് ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം. വേദാന്തശാസ്ത്രത്തിലെ പ്രാമാണിക ഗ്രന്ഥമായ അദ്വൈതചിന്താപദ്ധതിയിലെ ജഗന്മിഥ്യാത്വം, ബ്രഹ്മസാക്ഷാത്കാരം മുതലായ തത്ത്വങ്ങള്‍ ലളിതമധുരമായി ഏതാനും ശ്ലോകങ്ങളിലായി സംഗ്രഹിച്ച് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.