sree chattampi swamikalശ്രീ കെ. ജി. നീലകണ്ഠന്‍ നായര്‍ രചിച്ച ‘ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും’ എന്ന പുസ്തകത്തില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ശിഷ്യന്മാരെ കുറിച്ചും സാമൂഹിക നവോത്ഥാനത്തിനു അവര്‍ വഹിച്ച പങ്കിനെക്കുറിച്ചും സംക്ഷിപ്തമായി എഴുതിയിരിക്കുന്നു. പരിവ്രാജകനായി ആസേതുഹിമാചലം തീര്‍ത്ഥയാത്ര നടത്തിയ സ്വാമി വിവേകാനന്ദന്‍ കാവിവസ്ത്രം ഉടുക്കാത്ത ഈ യതിവര്യന്റെ അഭൌമമായ ആദ്ധ്യാത്മികപരിവേഷം ഉള്‍ക്കൊള്ളുകയുണ്ടായി.പക്ഷെ ചട്ടമ്പിസ്വാമികളുടെ മഹത്വത്തെപ്പറ്റിയോ ജീവചരിത്രത്തെപ്പറ്റിയോ പുതിയ തലമുറ അത്രയൊന്നും ബോധവാന്മാരല്ല. ഈ പുസ്തകം അവര്‍ക്ക് സഹായകരമാകട്ടെ.

ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും PDF ഡൌണ്‍ലോഡ് ചെയ്യൂ.