വേദം പഠിക്കുവാനുള്ള അധികാരം ആര്‍ക്കാണെന്നുള്ളവിഷയമാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍ നിരൂപണം ചെയ്തിരിക്കുന്നത്.വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏതു സ്ത്രീയ്ക്കും പുരുഷനും അധികാരമുണ്ടെന്നും സ്ത്രീവര്‍ഗ്ഗത്തിലും ശൂദ്രവര്‍ഗ്ഗത്തിലുംപെട്ട അനേകമാളുകള്‍ വേദം പഠിക്കുകയും മന്ത്രങ്ങള്‍ ദര്‍ശിച്ച് ഋഷികളായിത്തീരുകയും ചെയ്തതായി വേദങ്ങളില്‍ തെളിവുണ്ടെന്നും ഈ ഗ്രന്ഥത്തില്‍ യുക്തിയുക്തം സിദ്ധാന്തിച്ചിട്ടുണ്ട്. ‘വിശപ്പിനു ആഹാരവും ദാഹത്തിനു ജലവുമെന്നപോലെ ജിജ്ഞാസയ്ക്ക് ശമനം വരുത്തുവാന്‍ ആര്‍ക്കും വേദപഠനത്തിനു അര്‍ഹതയുണ്ട്. ആരുടേയും വിധിനിഷേധങ്ങള്‍ക്ക് വിധേയമാകാന്‍ ഈ വിഷയത്തില്‍ സ്വതന്ത്രബുദ്ധിയുള്ള ആരും സമ്മതിക്കുകയില്ല’ എന്നുകൂടി സ്വാമികള്‍ സമര്‍ഥിക്കുന്നു. വേദാധികാരനിരൂപണത്തോടൊപ്പം ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ഗുരുദേവന്റെ ഒരു ലഘു ജീവചരിത്ര സംഗ്രഹം കൂടി ഈ പുസ്തകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
വേദാധികാരനിരൂപണം PDF ലഘുജീവചരിത്രസഹിതം
May 3, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍