ശ്രീ മണക്കാട് സുകുമാരന്‍ നായര്‍ തയ്യാറാക്കി കന്യാകുമാരി ആനന്ദകുടീരം പ്രസിദ്ധീകരിച്ച സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ ജീവചരിത്രം ആണ് ഈ പുസ്തകം. സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ സപ്താഹ യജ്ഞങ്ങളും സത്സംഗ സാംസ്കാരിക പരിപാടികളും അദ്ദേഹത്തിന്റെ വേദാന്തഗ്രന്ഥങ്ങളും എല്ലാം കേരളത്തിനു ലഭിച്ച പുണ്യസമ്പത്തുക്കള്‍ തന്നെ. പാലക്കാട് കരിമ്പുഴയില്‍ ഗോവിന്ദവാര്യര്‍ ആയി ജനിച്ച് ഋഷികേശിലെ സ്വാമി ശിവാനന്ദ സരസ്വതിയില്‍ നിന്നും സംന്യാസം സ്വീകരിച്ച് സ്വാമി ജ്ഞാനാനന്ദ സരസ്വതിയായി അറിയപ്പെടുകയും തുടര്‍ന്ന് തൃശ്ശൂര്‍ ഇരുന്നിലക്കോട് ഗുഹാക്ഷേത്രത്തിനു സമീപം ജ്ഞാനാനന്ദാശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിച്ചു.