ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ദ്വിതീയ ശിഷ്യനും അദ്വൈതസിദ്ധാന്തപാരംഗതനും  യോഗിവര്യനുമായ ശ്രീ നീലകണ്‌ഠ തീര്‍ത്ഥപാദ സ്വാമികള്‍ സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാമികള്‍ രചിച്ച വേദാന്തമാലിക എന്ന ഗ്രന്ഥത്തിലെ ഏതാനും കൃതികള്‍ ഉള്‍പ്പെടുത്തി ശ്രീ വിദ്യാധിരാജാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീരാമഗീതാഭാഷ വിവര്‍ത്തനം. ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീരാമഗീത, ഹസ്താമലകം, രാമഹൃദയം, ആത്മപഞ്ചകം എന്നീ കൃതികള്‍ വിവര്‍ത്തനവും ഹരികീര്‍ത്തനം സ്വതന്ത്ര കൃതിയുമാണ്. ഇവയെല്ലാം തന്നെ വേദാന്തശാസ്ത്രങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ശ്രീരാമഗീതാഭാഷ വിവര്‍ത്തനം PDF ഡൌണ്‍ലോഡ് ചെയ്യൂ.