ശ്രീ ചട്ടമ്പിസ്വാമികളുടെ ചരിത്രം ആധാരമാക്കി മഹാകവി കെ. സി. കേശവപിള്ളയുടെ മകനായ കെ. എന്‍. ഗോപാലപിള്ള എഴുതിയ തുള്ളല്‍ കൃതിയാണ് ശ്രീ വിദ്യാധിരാജവിജയം തുള്ളല്‍.അദ്ഭുതസിദ്ധനായിരുന്ന വിദ്യാധിരാജസ്വാമികളുടെ ചരിത്രം ഒരു പുരാണകഥയുടെ മോടിയോടുകൂടി സാമാന്യജനങ്ങളുടെ സ്വീകരണത്തിനുവേണ്ടി ശ്രീ ഗോപാലപിള്ള സമര്‍പ്പിച്ചിരിക്കുന്നു. അക്കാലത്ത് അയിത്താദി ദുരാചാരധ്വംസനത്തിനായിരുന്നു സ്വാമികളുടെ അവതാരമെന്ന് പ്രസ്താവിച്ച്, അന്ന് നിലവിലിരുന്ന സാമൂഹികജീവിത ദൂഷ്യങ്ങളെ കവി നിശിതമായി വിമര്‍ശിച്ചിരിക്കുന്നു.

ശ്രീ വിദ്യാധിരാജവിജയം തുള്ളല്‍ PDFഡൌണ്‍ലോഡ് ചെയ്യൂ.