ശ്രീ ശാന്തിനികേതനം മാധവന്‍ നായരുടെ ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചരിതം’ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ സാധാരണവും അസാധാരണവുമായ നിത്യജീവിതത്തിലെ ആദ്യന്തമഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഒരു ഉത്തമ ലഘുഗ്രന്ഥമാണ്. സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഗുണം ചോര്‍ന്നുപോകാതെ സന്ദര്‍ഭോചിതമായി ലളിതഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ചേങ്കോട്ടുകോണം ശ്രീരാമദാസമഠം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ അവതാരികയോടുകൂടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.