തിരുവനന്തപുരം ദര്‍ശന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീ വിദ്യാധിരാജ ഭജനാവലി രണ്ട് അനുബന്ധങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭാഗങ്ങള്‍ ഉണ്ട്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്വാമിതിരുവടികളുടെ അനന്യഭക്തനും പണ്ഡിതകവിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗാനങ്ങളാണ് ഇവയില്‍ കൂടുതലും. ശ്രീചട്ടമ്പിസ്വാമികളെ ഉപാസിക്കുന്ന ഭക്തജനങ്ങളും ഭജനസംഘങ്ങളുമെല്ലാം ആരാധനാപൂര്‍വ്വം ആലപിച്ചുവരുന്നത് ഈ സമാഹാരങ്ങളിലെ ഗാനങ്ങളാണ്. ഇവ ഓഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്ത് ഇറങ്ങട്ടെ എന്ന് നമുക്ക് ആശിക്കാം.