ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍ പണ്ഡിതാഗ്രേസരനും കര്‍ക്കശമായ സംന്യാസചര്യയില്‍ അദ്വിതീയനുമായിരുന്നു. ഇരുപതാം ശതാബ്ദത്തിന്റെ ആദ്യദശകങ്ങളില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തി കേരളമെങ്ങും വ്യാപിച്ചിരുന്നു. ഭക്തയും പണ്ഡിതയുമായ പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ എഴുതിയ ഈ ഗ്രന്ഥം ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ സാധാരണ വായനക്കാര്‍ക്കും ഗവേഷകര്‍ക്കും വളരെ പ്രയോജനപ്പെടും. സ്വാമി എഴുതിയ പുസ്തകങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവയുടെ പട്ടികയും ഓരോന്നിനെയും പറ്റിയുള്ള ആധികാരികമായ കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്.
ശ്രീനീലകണ്ഠ തീര്‍ത്ഥപാദ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല PDF ഡൌണ്‍ലോഡ് ചെയ്യൂ.