ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഈ സമാഹരണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഉത്തമ പൌരജീവിതം നയിക്കുവാനും ജന്മസാഫല്യം നേടുവാനും സഹായിക്കുന്ന കര്‍മ്മപരിപാടികളും ആചാരമുറകളും ഇതില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്.