കൊല്ലവര്‍ഷം ആയിരത്തി ഒരുന്നൂറു ചിങ്ങത്തില്‍ വര്‍ക്കല ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്തിട്ടുള്ള ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ എഴുതുന്നതിനു സ്വാമി ആത്മാനന്ദയെ ഗുരുദേവന്‍ ചുമതലപ്പെടുത്തുകയും ഗുരുദേവന്‍ പരിശോധിച്ച് ആവശ്യമായ തിരുത്തുകളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തിനു ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ എഴുതിയ സാരാര്‍ത്ഥബോധിനി വ്യാഖ്യാനവും കൊല്ലം ശ്രീരാമവിലാസം പ്രസില്‍ അച്ചടിച്ച് ശിവഗിരിമഠം പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.
ഗുരുരുവാച:
അഹിംസാ സത്യമസ്തേയസ്തഥൈവാവ്യഭിചാരിതാ
മദ്യസ്യ വര്‍ജ്ജനം ചൈവം പഞ്ച ധര്‍മ്മാസ്സമാസതഃ
അഹിംസ, സത്യം, അസ്തേയം, വ്യഭിചാരമില്ലായ്മ, മദ്യവര്‍ജ്ജനം എന്നിങ്ങനെ ധര്‍മ്മത്തെ ചുരുക്കത്തില്‍ അഞ്ചായി തിരിക്കാം.
ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി PDF ഡൌണ്‍ലോഡ് ചെയ്യാം