കുട്ടികള്‍ക്കുവേണ്ടി ഡോ. പി. കെ. നാരായണ പിള്ള എഴുതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഹിന്ദുമത പാഠശാല ഗ്രന്ഥാവലിയില്‍ പ്രസിദ്ധീകരിച്ച ഈ ലഘുഗ്രന്ഥത്തില്‍ ദശാവതാരകഥകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കുട്ടികള്‍ക്ക് കഥകള്‍ ക്ലേശമില്ലാതെ ഗ്രഹിക്കുന്നതിന് ഉതകുന്ന ലളിതമായ ഗദ്യശൈലി കഴിയുന്നത്ര ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദുമതാദര്‍ശങ്ങളെ ഹൃദയാവര്‍ജ്ജകമായ രീതിയില്‍ പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ സംസ്കാരസമ്പത്തിനെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.