‘ആനന്ദമത’ സ്ഥാപകനായ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ശിവയോഗ രഹസ്യം. രാജയോഗം പ്രചരിപ്പിച്ച ബ്രഹ്മാനന്ദ ശിവയോഗിയെ നിരീശ്വരവാദിയായി ചിത്രീകരിക്കുന്നവര്‍ ശിവയോഗ രഹസ്യത്തിലെ ഈ ഭാഗം തീര്‍ച്ചയായും വായിച്ചിരിക്കണം!
“മത്തന്മാരായി ദൈവമേയില്ലെന്നും
ദുസ്തര്‍ക്കംചെയ്തു വാഴുന്നിതു ചിലര്‍
അന്തകന്നു പലഹാരമായിട്ടു
ഹന്ത തീരുമേയിക്കൂട്ടര്‍ നിശ്ചയം.
അന്ധനായുള്ളോന്‍ സൂര്യനില്ലെന്നങ്ങു
ബന്ധംകൂടാതെ ചൊല്ലുമ്പോലല്ലയോ
സത്യവസ്തുവില്‍ ദുര്യുക്തിവാദത്താല്‍
എത്തുകയില്ലൊരിക്കലും നിശ്ചയം.”