ദിവ്യജീവനസംഘത്തിന്റെ സ്ഥാപകനായ സ്വാമി ശിവാനന്ദ രചിച്ച ഗ്രന്ഥത്തെ പി കെ ദിവാകര കൈമള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഋഷികേശിലെ യോഗവേദാന്ത ആരണ്യ അക്കാഡമി 1961ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.
“മാനവഹൃദയങ്ങളില്‍ സത്യസന്ധതയുടെയും ധര്‍മ്മത്തിന്റെയും മര്യാദയുടെയും ബോധം ഉളവാക്കി നമ്മുടെ പൌരാണിക സംസ്കാരത്തിന് പുനരുജ്ജീവനം നല്‍കുകയെന്നതാണ് നമ്മുടെ ഏറ്റവും മഹത്തായ സാമൂഹിക കര്‍ത്തവ്യം. അതിനായി അഭിനവസമ്പ്രദായങ്ങളുടെ സഹായത്തോടുകൂടി ആധുനിക ഹൃദയങ്ങളെ ആക്രമണം ചെയ്യണം. ”
സാന്മാര്‍ഗ്ഗികതയുടെ പ്രത്യക്ഷമായ വിടവുകള്‍, സാമൂഹ്യശാസ്ത്രപ്രശ്നങ്ങള്‍, യുവജനങ്ങള്‍, ഗാര്‍ഹികവും തൊഴില്‍പരവുമായ നീതികള്‍, സാധുക്കളുടെയും സന്യാസികളുടെയും പ്രവര്‍ത്തനം എന്നിങ്ങനെ അഞ്ച് അദ്ധ്യായങ്ങളിലായി 45 വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.