ശ്രീ പന്നിശ്ശേരി നാണുപിള്ള അവര്‍കളുടെ ജന്മശതാബ്ദി സംബന്ധിച്ച് 1986ല്‍ പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റിയുള്ള അറിവ് സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഉതകുന്ന ഒരു സ്മരണികയാണ് ഇത്. ഒരു തികഞ്ഞ പണ്ഡിതന്‍, വാഗ്മി, ചിന്തകന്‍, ജീവചരിത്രകാരന്‍, വേദാന്തരംഗത്ത് അദ്വൈതവിദ്യയില്‍ അതിനിപുണന്‍, ശക്തനായ താര്‍ക്കികന്‍ സര്‍വ്വോപരി അതിമനോഹരങ്ങളായ കഥകളി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്നീ നിലകളില്‍ ശ്രീ പന്നിശ്ശേരി നാണുപിള്ള ആര്‍ജ്ജിച്ച യശ്ശസ് ഭാവിതലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
സര്‍വ്വശ്രീ എം. പി. അപ്പന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ജി. ബാലകൃഷ്ണന്‍ നായര്‍, ടി. എന്‍. ഗോപിനാഥന്‍നായര്‍, വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, എന്‍. വി. കൃഷ്ണവാര്യര്‍, തുടങ്ങിയവരുടെ രചനകള്‍ ഈ സ്മരണികയില്‍ ഉള്‍പ്പെടുന്നു.