ശാസ്തമംഗലം പി. രാമകൃഷ്ണപിള്ള വ്യാഖ്യാനത്തോടുകൂടി മലയാളവിവര്‍ത്തനം ചെയ്ത് 1957ല്‍ പ്രസിദ്ധീകരിച്ച തിരുക്കുറള്‍ ആണ് ‘രാമകൃഷ്ണ തിരുക്കുറള്‍’ എന്ന ഈ പുസ്തകം. തിരുക്കുറളില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ മുറയ്ക്ക് പ്രതിപാദിക്കുന്നു. ഇതിലെ ഓരോ സൂത്രവും ഓരോ വലിയ പ്രസംഗത്തെക്കാളും അര്‍ത്ഥവിപുലതയുള്ളതാണ്. വിശിഷ്ടവും വിസ്തൃതവുമായ ആശയങ്ങള്‍ ഒരു കുറളിലെ ഇരുപത്തൊന്‍പത് അക്ഷരങ്ങള്‍ക്കുള്ളില്‍ അടക്കിയിരിക്കുന്നു. അങ്ങനെയുള്ള 1330 സൂത്രവാക്യങ്ങള്‍കൊണ്ട് മനുഷ്യലോകത്തിനു ജാതിമതഭേദമെന്യേ ജന്മസാഫല്യം നേടാന്‍ വേണ്ടുന്ന സകലതത്ത്വങ്ങളും വെളിപ്പെടുത്തുന്ന തിരുക്കുറള്‍ എന്ന മഹനീയഗ്രന്ഥം ലോകത്തിനു സമ്മാനിച്ച തിരുവള്ളുവര്‍ എന്ന തത്ത്വജ്ഞാനിയായ ദിവ്യകവിയെ നമസ്കരിക്കുന്നു.