ശ്രീ പറവൂര്‍ കെ. ഗോപാലപിള്ള എഴുതി കൊല്ലവര്‍ഷം 1110 ല്‍ പ്രസിദ്ധീകരിച്ച ‘പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം’ എന്ന ഈ ഗ്രന്ഥമാണ് ചട്ടമ്പിസ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിതം.
ഈ ഗ്രന്ഥം മൂന്ന്‍ പങ്കായി പകുത്ത് പത്തദ്ധ്യായങ്ങളുള്ള ഒന്നാംപങ്കില്‍ സാമാന്യ ജീവചരിത്രവും, രണ്ടാംപങ്കില്‍ ചരിത്രപുരുഷന്‍ രചിച്ച പുസ്തകങ്ങളുടെ നിരൂപണവും മാസികകളിലും പത്രങ്ങളിലും എഴുതിപ്രസിദ്ധീകരിച്ചിട്ടുള്ളതും പ്രസിദ്ധപ്പെടുത്താതെ അങ്ങിങ്ങ് ചിതറി കിടക്കുന്നതുമായ പ്രബന്ധശകലങ്ങളുടെ ഉദ്ധാരണവും, മൂന്നാം പങ്കില്‍ ചരിത്രപുരുഷനെക്കുറിച്ച് എഴുതിയിട്ടുള്ള പതിനെട്ട് സ്മരണകളും നിബന്ധിച്ചിരിക്കുന്നു.
ശ്രീ പറവൂര്‍ കെ. ഗോപാലപിള്ള ഉദ്ദേശം നാലുകൊല്ലക്കാലത്തെ പരിശ്രമഫലമായി തയ്യറാക്കിയ ഈ ജീവചരിത്രഗ്രന്ഥം ചട്ടമ്പിസ്വാമികളുടെ ശിഷ്യനായ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ പരിശോധിച്ചതുമാണ്. സദ്ഗുരു മാസിക പത്രാധിപര്‍ ശ്രീ കോവിലകത്തുപറമ്പില്‍ ഗോവിന്ദമേനോന്‍, തച്ചുടയകൈമള്‍, കുമ്പളത്ത് ശങ്കുപ്പിള്ള തുടങ്ങിയവരുടെ നേരിട്ടുള്ള സഹായസഹകരണങ്ങളോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം PDF ഡൌണ്‍ലോഡ് ചെയ്യൂ.