ദിവ്യജീവനസംഘത്തിന്റെ സ്ഥാപകനായ സ്വാമി ശിവാനന്ദ സരസ്വതിയുടെ ‘All About Hinduism’ എന്ന ഗ്രന്ഥത്തെ നെടിയം വീട്ടില്‍ ചിന്നമ്മ അവര്‍കള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി ഋഷികേശ് ശിവാനന്ദാശ്രമം 1972ല്‍ പ്രസിദ്ധീകരിച്ചതാണ് ‘ഹിന്ദുമതസാരസര്‍വ്വസ്വം’ എന്ന ഈ ഗ്രന്ഥം. ഹിന്ദുമതത്തെ കുറിച്ച് പൊതുവായും വ്യക്തമായും ഉള്ള അറിവു മലയാളികള്‍ക്ക് ലഭിക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും.
ഹിന്ദുമതഗ്രന്ഥങ്ങള്‍, ഹിന്ദുധര്‍മ്മം, ആചാരങ്ങള്‍, പൂജ അഥവാ ഉപാസന, യോഗം, പുരാണങ്ങള്‍, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ സാമാന്യമായി പ്രതിപാദിച്ചിരിക്കുന്നു.