ശ്രീശങ്കരാചാര്യരുടെ ‘പ്രശ്നോത്തരി’ എന്ന ലഘുകൃതിയ്ക്ക് പ്രൊഫ. പി ആര്‍ നായരുടെ ഭാഷാനുവാദം സഹിതം തവനൂര്‍ ധര്‍മ്മകാഹളം പ്രസിദ്ധപ്പെടുത്തിയതാണ് ഈ ചെറുഗ്രന്ഥം. ഈ കൃതി സംന്യാസിമാരെ ഉദ്ദേശിച്ച് എഴുതിയതാണെന്ന് കരുതുന്നു. ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്ക് സംസാര വൈരാഗ്യത്തിന്റെ മഹത്ത്വവും സാധാരണ ജീവിതത്തിന്റെ പൊള്ളത്തരവും മനസ്സിലാകുന്നതാണ്.ലൌകികന്മാര്‍ക്ക് താല്പര്യക്കുറവോ എതിര്‍പ്പോ ഉണ്ടാകാവുന്ന പ്രതിപാദനരീതി ഇതിലുണ്ടാകാം. ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പാരായണം ചെയ്യണമെന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.