kaivalya-navaneetham-prasanthayogini
തിരുവനന്തപുരം മണക്കാട് ആനന്ദനിലയം പ്രശാന്തയോഗിനി വിവര്‍ത്തനം ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ പ്രസ്‌ 1974ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

ശ്രീതാണ്ഡവരായ സ്വാമി തിരുവടികളാല്‍ വിരചിതമായ കൈവല്യനവനീതം എന്ന തമിഴ് ഗ്രന്ഥത്തിനു തത്ത്വപ്രകാശഭാഗമെന്നും സന്ദേഹനിവൃത്തിഭാഗമെന്നും രണ്ടു ഭാഗങ്ങളുണ്ട്. കൈവല്യനവനീതത്തില്‍ ആദ്യമായി നിര്‍ഗ്ഗുണബ്രഹ്മത്തെയും രണ്ടാമത് സഗുണബ്രഹ്മത്തെയും സ്തുതിയ്ക്കുന്ന ഏഴു പദ്യങ്ങളുണ്ട്. കൂടാതെ, തത്ത്വപ്രകാശഭാഗം 101 പദ്യങ്ങള്‍, സന്ദേഹനിവൃത്തിഭാഗം 185 പദ്യങ്ങള്‍ എന്നിങ്ങനെ 293 പദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

സംസാരനിവൃത്തി വരുത്തണമെന്നാഗ്രഹിക്കുന്ന മുമുക്ഷുക്കള്‍ക്ക്‌ ആത്മസാക്ഷാത്കാരത്തിന് സഹായിക്കുന്ന ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും പ്രധാനമായിട്ടുള്ളതാണ് കൈവല്യനവനീതം. ഈ ഗ്രന്ഥം പ്രശാന്തചിത്തത്തോടെ പാരായണം ചെയ്ത് തത്ത്വങ്ങള്‍ ഗ്രഹിച്ച് നിത്യസുഖമെന്ന ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ആര്‍ക്കും സാധിക്കുന്നതാണ്.

കൈവല്യനവനീതം തത്ത്വപ്രകാശ പ്രകരണം PDF ഡൌണ്‍ലോഡ് ചെയ്യൂ