ജ്ഞാനേശ്വരനായ തിരുജ്ഞാനസംബന്ധരെ ധ്യാനിച്ചുകൊണ്ട് കണ്ണുടയ വള്ളലാര്‍ രചിച്ചതെന്ന് കരുതപ്പെടുന്ന സ്വസ്വരൂപ സാക്ഷാത്കാരാനുഭവപരമായ ഒഴിവിലൊടുക്കം എന്ന കൃതിയെ തിരുവല്ലം ഭാസ്കരന്‍ നായര്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഈ ഗ്രന്ഥം. ആശയങ്ങള്‍ ചോര്‍ന്നുപോകാതെ ഒഴുക്കും ലാളിത്യവും ഗാംഭീര്യവും കലര്‍ന്ന മനോഹരപദ്യങ്ങളായി വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം ഒരമൂല്യസമ്പത്താണ്.ആത്മസാക്ഷാത്കാരത്തിന് ഏറ്റവും ഋജുവും സുഗമവും ആയ പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്ന അതിവിശിഷ്ടഗ്രന്ഥരത്നമാണ് ഒഴിവിലൊടുക്കം.