ഈശ്വരാനന്ദ സ്വാമികളുടെ ‘God Realization Through Reason‘ എന്ന ആംഗലേയ ഗ്രന്ഥം ശ്രീമതി അമ്മിണി ഭട്ടതിരിപ്പാട് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് തൃശൂര്‍ രാമകൃഷ്ണമഠം 1976ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ബ്രഹ്മജ്ഞാനമാര്‍ഗ്ഗം മനസ്സിലാക്കാന്‍ സാധാരണയെക്കാള്‍ ബുദ്ധി ആവശ്യമില്ല; ബൌദ്ധികമായ യാതൊരു ‘സര്‍ക്കസും’ ആവശ്യമില്ല. പൊതുവില്‍ മനുഷ്യന്റെ സാധാരണ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ബ്രഹ്മസാക്ഷാത്കാരത്തിലേയ്ക്കുള്ള താത്ത്വികമായ സമീപനം ആവുന്നത്ര ലളിതമായും യുക്തിപൂര്‍വമായും വിശദീകരിച്ചിരിക്കുന്നു.