നമ്മുടെ ജീവിതം ഉയര്‍ത്തുന്നതിനും മോക്ഷം നേടുന്നതിനും ദിവ്യന്മാരുടെ ചരിതങ്ങളും ഉപദേശങ്ങളും പഠിക്കുന്നത് ശക്തിയേറിയ ഉപകരണമാകുന്നു. ഡോ. ടി. എം. പി. മഹാദേവന്‍ എഴുതി എ. എസ്. നാരായണയ്യര്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ‘ചില ദിവ്യചരിതങ്ങള്‍’ എന്ന ഈ പുസ്തകത്തില്‍ ഭാരതത്തില്‍ ജനിച്ച പത്ത് ദിവ്യന്മാരുടെ ചരിത്രങ്ങളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു. തിരുജ്ഞാനസംബന്ധര്‍, തിരുനാവുക്കരശര്‍, സുന്ദരമൂര്‍ത്തിനായനാര്‍, മാണിക്യവാചകര്‍, നമ്മാഴ്വാര്‍, ആണ്ടാള്‍, ശ്രീശങ്കരാചാര്യര്‍, ശ്രീരാമാനുജന്‍, ശ്രീരാമകൃഷ്ണപരമഹംസര്‍, ശ്രീരമണമഹര്‍ഷി എന്നിവരുടെ ജീവചരിത്രത്തിലൂടെയും ഉപദേശങ്ങളിലൂടെയും ഒരു ചെറുയാത്രയാണീ ഗ്രന്ഥം.
ചില ദിവ്യചരിതങ്ങള്‍ PDF
May 12, 2014 | ഇ-ബുക്സ്