ഇ-ബുക്സ്

ഉപനിഷത്തുകളുടെ സന്ദേശം PDF – ശ്രീ രംഗനാഥാനന്ദ സ്വാമികള്‍

swami-ranganathananda

ഈശം, കേനം, കഠം എന്നീ  ഉപനിഷത്തുകളെ അധികരിച്ച് ശ്രീ രംഗനാഥാനന്ദ സ്വാമികള്‍ കല്‍ക്കത്തയില്‍ ചെയ്ത സമുജ്ജ്വല പ്രഭാഷണങ്ങളുടെ സമാഹൃത രൂപമാണ് ഈ ഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ പഠനം ശരിക്കും ഒരു ആത്മശിക്ഷണമാണ്; അത് ബുദ്ധിയ്ക്ക് ഉന്മിഷിതമായ സത്യജിജ്ഞാസയും ഹൃദയത്തിനു വിശാലമായ സഹാനുഭൂതിയും ജീവിതത്തിനു വിശദഭാസുരമായ ലക്ഷ്യബോധവും കൊടുക്കും.

തൃശൂരിലെ തൃക്കൂര്‍ എന്ന സ്ഥലത്ത് ശങ്കരന്‍ കുട്ടിയായി ജനിച്ച് രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും പതിമൂന്നാമത്തെ പ്രസിഡന്റ്‌ ആയിത്തീര്‍ന്ന യതിവര്യനാണ് ശ്രീ രംഗനാഥാനന്ദ സ്വാമികള്‍.

ഉപനിഷത്തുകളുടെ സന്ദേശം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Back to top button