ധാര്‍മ്മികച്യുതിയുടെ അന്ധകാരത്തില്‍പ്പെട്ട് വഴികാണാതെ ഉഴലുള്ള ജനതയ്ക്ക് അധ്യാത്മിക പഠനത്തിനു ഉപയോഗപ്രദമാകുന്നതിനുവേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗങ്ങളില്‍ ആരംഭിച്ച ആദ്ധ്യാത്മിക പഠന ക്ലാസിലെ പരിശീലകര്‍ക്കുവേണ്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. സമുദായാചാര്യനായ ശ്രീ മന്നത്തു പദ്മനാഭന്റെയും ആധ്യത്മികാചാര്യന്മാരായ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണഗുരുവിന്റെയും സംക്ഷിപ്തചരിത്രവും അവരുടെ സംഭാവനയുടെ സംഗ്രഹവും രണ്ടാം ഭാഗത്തില്‍ പ്രസിദ്ധീകൃതമാകും. ഈ പദ്ധതിയുടെ ഉപദേഷ്ടാവും കൈപ്പുസ്തകരചയിതാവും പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയാണ്.
തമസോ മാ ജ്യോതിര്‍ഗമയ PDF (NSS ആദ്ധ്യാത്മിക കൈപ്പുസ്തകം 1) ഡൌണ്‍ലോഡ് ചെയ്യൂ.