ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമികളെക്കുറിച്ച് ശ്രീ കുമ്പളത്ത് ശാന്തകുമാരി അമ്മ രചിച്ച ലേഖന സമാഹാരമാണ് ‘പൂജാപുഷ്പങ്ങള്‍’ എന്ന ഈ ഗ്രന്ഥം. സ്വാമികളുടെ ജീവിതത്തിലെ അത്യപൂര്‍വ്വസുന്ദരങ്ങളായ പല സന്ദര്‍ഭങ്ങളും ഭക്ത്യാദരപൂര്‍വം വിവരിച്ചിരിക്കുന്നു. ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ രചിച്ച ‘ ശ്രീനാരായണഗുരു സ്വാമികള്‍ കണ്ട ചട്ടമ്പിസ്വാമികള്‍’ എന്ന ലേഖനവും പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതിയ ഏതാനും ലേഖനങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.