സാധാരണക്കാരായ ജനങ്ങളെയും കുട്ടികളെയും ഉപനിഷത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന വിധത്തില്‍ ഉപനിഷത്തുക്കളില്‍ പരാമര്‍ശിക്കപ്പെടുന്ന ചില പ്രധാന കഥാസന്ദര്‍ഭങ്ങളെ സ്വാമി ധര്‍മ്മാനന്ദ സരസ്വതി കഥാരൂപത്തില്‍ തയ്യാറാക്കി ‘ശ്രീഹൃദയം’ യോഗവേദാന്തമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഉപനിഷത്തുക്കളില്‍ പ്രതിപാദിക്കുന്ന തത്ത്വങ്ങളും മൂല്യങ്ങളും ലക്ഷ്യങ്ങളും ഒട്ടും ചോര്‍ന്നുപോകാതെ ഓരോ കഥകളിലും നിലനിര്‍ത്തിയിട്ടുണ്ട്.