ഹാലാസ്യം എന്നും പേരുള്ള മധുരയില്‍ മീനാക്ഷീസുന്ദരേശ്വരക്ഷേത്രം സ്ഥാപിച്ച പാണ്ഡ്യരാജാക്കന്‍മാര്‍ അതിനെ മുഖ്യമായും സുന്ദരേശ്വരസ്വാമി (ശിവന്‍) ക്ഷേത്രമായിട്ടാണ് കണക്കാക്കിയിട്ടുളളത്. പാണ്ഡ്യരാജ്യകുമാരിയായി ജനിച്ച ശ്രീ പാര്‍വ്വതിയെ ശിവന്‍ സുന്ദരേശ്വരരൂപത്തില്‍വന്നു വിവാഹം ചെയ്ത് പാണ്ഡ്യരാജാവായി എന്നാണു വിശ്വാസം. ഹാലാസ്യം ശ്രേഷ്ഠമായതിനുള്ള കാരണങ്ങള്‍, തീര്‍ത്ഥമാഹാത്മ്യങ്ങള്‍, അറുപത്തിനാലു ശിവലീലകള്‍ എന്നിവ പ്രതിപാദിക്കുന്ന വിശിഷ്‌ടമായ പൗരാണിക തമിഴ്കാവ്യമായ ഹാലാസ്യമാഹാത്മ്യത്തിനു ശ്രീ ചാത്തുക്കുട്ടിമന്നാടിയാര്‍ മലയാളത്തില്‍ രചിച്ച കിളിപ്പാട്ടാണ് ഇത്. ശിവക്ഷേത്രങ്ങളില്‍ ഇത് പാരായണം ചെയ്യാറുണ്ട്.