തിരുവനന്തപുരം ആസ്ഥാനമായുള്ള ‘ദി കള്‍ച്ചറല്‍ ആന്‍ഡ് ലെക്സിക്കോഗ്രാഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കി ഡോ. ബി. സി. ബാലകൃഷ്ണന്‍ വ്യാഖ്യാനം എഴുതി ശ്രീവിദ്യാ കള്‍ച്ചറല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ത്രിശതീസ്തോത്രം, ത്രിശതീനാമാവലി, ലളിതാ അഷ്ടോത്തരസ്തോത്രം, അഷ്ടോത്തരനാമാവലി എന്നിവ അടങ്ങിയിരിക്കുന്നു. ബ്രഹ്മാണ്ഡപുരാണത്തില്‍ അഗസ്ത്യഹയഗ്രീവസംവാദരൂപത്തില്‍ ചേര്‍ത്തിട്ടുള്ള ലളിതോപാഖ്യാനഖണ്ഡത്തിലാണ് ശ്രീ ലളിതാത്രിശതീസ്തോത്രം ഉള്ളത്. ശ്രീവിദ്യാമന്ത്രത്തിലെ ഓരോ അക്ഷരവും കൊണ്ടുതുടങ്ങുന്ന മുന്നൂറു നാമങ്ങളാണ് ഇതിലുള്ളത്.
ശ്രീ ലളിതാത്രിശതീസ്തോത്രം വ്യാഖ്യാനം PDF
Jan 7, 2015 | ഇ-ബുക്സ്