വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള ഗീതാപ്രസ് പ്രസിദ്ധീകരിക്കുന്ന മലയാളഅര്‍ത്ഥസഹിതമുള്ള ശ്രീമദ് ഭഗവദ്ഗീതയുടെ PDF ആണിത്. മലയാളലിപിയുലുള്ള ശ്ലോകവും മലയാള അര്‍ത്ഥവും അടങ്ങിയിരിക്കുന്നു.
280ലേറെ പേജുകളുള്ള ഈ പുസ്തകത്തിന്റെ വില വെറും പതിനഞ്ചു രൂപയാണ്. ഈ ഗ്രന്ഥം കുറേയെണ്ണം ഒരുമിച്ചു വാങ്ങുമ്പോള്‍ വിലക്കിഴിവുമുണ്ട്. പോക്കറ്റ് സൈസ് വലുപ്പം (4″ x 5.5″). വ്യക്തതയുള്ള നല്ല അച്ചടി. ലാമിനേഷനുള്ള കളര്‍ കവര്‍ പേജ്. അമ്പലങ്ങളിലൂടെയും സത്സംഗസമിതികളിലൂടെയും സാമുദായിക-സാംസ്കാരിക സംഘടനകളുടെ ശാഖകളിലൂടെയും മറ്റും ഒന്നിച്ചു ഓര്‍ഡര്‍ ചെയ്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അനുയോജ്യമാണ് ഈ പുസ്തകം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗീതാപ്രസ്സിനെ ബന്ധപ്പെടൂ:
പുസ്തകത്തിന്റെ കോഡ് : 1916
ഇമെയില്‍: [email protected]
ഫോണ്‍: 0422-3202521 (Coimbatore), 0551-2331250 (Gorakhpur)